‘ബിഗ്ബോസ് സ്ക്രിപ്റ്റഡെന്നു പറയുന്നവർ സ്വന്തം ഇമേജ് രക്ഷിക്കാന്‍ നോക്കുകയാണ്’ റോബിന്റെ ആരോപണത്തിനെതിരെ ബ്ലെസ്‍ലി

robin-bleslee
Image Credits: Instagram
SHARE

കഴിഞ്ഞ ദിവസമാണ് ടാസ്ക്കിന്റെ ഭാഗമായി വീണ്ടും ബിഗ്ബോസിലെത്തിയ റോബിൻ രാധാകൃഷ്ണനെ അച്ചടക്കലംഘനത്തിന്റെ പേരിൽ ബിഗ്ബോസ് വീട്ടിൽ നിന്ന് പുറത്താക്കിയത്. അതിനു പിന്നാലെ ബിഗ്ബോസ് ഒരു സ്ക്രിപ്റ്റഡ് ഷോ ആണെന്നും ഉടായിപ്പാണെന്നും റോബിൻ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ബിഗ്ബോസിലെ മത്സരാർഥിയായിരുന്ന ബ്ലെസ്‍ലി.

Read More: 'സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ': സീരിയൽ നടികളെ വിമർശിച്ചയാൾക്ക് മറുപടി നൽകി മഞ്ജു

സോഷ്യൽ മീഡിയ വഴിയാണ് ബ്ലെസ്‍ലി ഇക്കാര്യം വ്യക്തമാക്കിയത്. ഒരിക്കലും ഇതൊരു സ്ക്രിപ്റ്റ‍ഡ് ഷോ ആണെന്ന് തോന്നിയിട്ടില്ല. സത്യസന്ധമായി പറഞ്ഞാൽ ബിഗ്ബോസിൽ കയറി 98ാമത്തെ ദിവസം വരെ മോഹൻലാലിനെയും സഹമത്സരാർഥികളെയുമല്ലാതെ വേറൊരു മനുഷ്യനെയും ഞാൻ കണ്ടിട്ടില്ല. ടാസ്കുകളില്ലാതെ എഴുതാൻ പോലും അനുവാദമില്ല. എനിക്ക് ഒരു വിധത്തിലുള്ള സഹായമോ നിര്‍ദ്ദേശമോ കിട്ടിയിട്ടില്ല. 

bigg-boss1

ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും മാനുപ്പുലേറ്റ് ചെയ്യാനും ബിഗ് ബോസ് വീഡിയോ എഡിറ്റ് ചെയ്യുമോ? യെസ്. പക്ഷെ സ്‌ക്രിപ്റ്റഡ് അല്ല. സ്‌ക്രിപ്റ്റഡ് ആണെന്ന് പറയുന്ന മണ്ടന്മാര്‍ സ്വന്തം ഇമേജ് രക്ഷിക്കാന്‍ നോക്കുകയാണ്. ഞാൻ ആരെയും ഫൂൾ ആക്കാൻ നിന്നിട്ടില്ല അവിടെ നിൽകുകയുമില്ല. ഇതെന്റെ വ്യക്തിപരമായ അനൂഭവമാണ്. – ബ്ലെസ്ലി സോഷ്യൽ മീഡിയയിൽ കുറിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS