ADVERTISEMENT

പൊതുപരിപാടിക്കിടെ സീരിയൽ താരങ്ങളെക്കുറിച്ച് മോശം പരാമർശം നടത്തിയ രാഷ്ട്രീയ പ്രവർത്തകന് അതേ വേദിയിൽവച്ച് മറുപടി നൽകി മഞ്ജു പത്രോസ്. പെരുമ്പിലാവിൽ വച്ച് നടന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ വച്ചാണ് സംഭവം. പരിപാടിയിൽ സംസാരിച്ച രാഷ്ട്രീയ നേതാവിന് മഞ്ജു നൽകിയ മറുപടി പങ്കുവച്ച് സീരിയൽ താരം സാജന്‍ സൂര്യയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. 

Read More: ‘കടൽ തീരത്ത് കയർ മാത്രം ഉപയോഗിച്ച് ഒരു വസ്ത്രം’, ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദീപ്തി സതി

'സീരിയൽ നടികൾ വരുന്നത് എനിക്കിഷ്ടമല്ല, ഞാൻ അങ്ങനെയുള്ള പരിപാടികൾ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാർ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്ത് തന്നെയായാലും ഇതൊരു തൊഴിൽ മേഖലയാണ്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴിൽ മേഖലയാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുൻപിലെത്താൻ. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാം' എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

Read More: പ്രവീണിനെ പങ്കാളി തലയ്ക്കടിച്ചു, അടിവയറ്റിൽ ചവിട്ടി, ശ്വാസം മുട്ടിച്ചു; വെളിപ്പെടുത്തി 'സഹയാത്രിക'

‘സീരിയൽ നടികളെ ഇകഴ്ത്തുന്ന പരാമർശങ്ങൾ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴിൽ രംഗത്തെ പുച്ഛവൽക്കരിക്കുകയും ചെയ്ത പ്രമുഖ പാർട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കിൽ കൂടിയും മഞ്ജു പത്രോസ് നൽകി. അഭിനന്ദനങ്ങൾ മഞ്ജു. പരിപാടിയുടെ പേര് " പെൺവെട്ടം" എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കൽ. ആളെകൂട്ടാൻ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയൽ കാണരുതെന്ന് ചീത്തയായി പോകുമെന്ന് . ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കൾ കാരണം ടിവിയിലെ വാർത്തകൾ പോലും കാണാൻ നാണക്കേടാന്ന്. കലികാലം’ വിഡിയോ പങ്കുവച്ചുകൊണ്ട് സാജൻ സൂര്യ കുറിച്ചു.  

മഞ്ജുവിന്റെ മറുപടിയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് ഇങ്ങനെ തന്നെ മറുപടി നൽകണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com