‘വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’, സവാദ് വിഷയത്തിൽ അശ്വതി

aswathy-savad
SHARE

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ഇയാളെ അനുകൂലിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത് വരികയും ചെയ്തിരുന്നു. ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സവാദിനെ മാലയിട്ട് സ്വീകരിക്കുമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. പുറത്തിറങ്ങിയ സവാദിന് വലിയ രീതിയിലാണ് സംഘടന സ്വീകരണം നൽകിയത്. ഇതിനെതിരെ വ്യാപകമായ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വിമർശനവുമായെത്തിയിരിക്കുകയാണ് അവതാരകയായ അശ്വതി ശ്രീകാന്ത്. 

Read More: ‘ആത്മഹത്യ മുന്നിൽ കണ്ടാണ് സവാദ് പുറത്തിറങ്ങുന്നത്, പെൺകുട്ടിയുടേത് സെലിബ്രിറ്റിയാകാനുള്ള ശ്രമം’

‘സ്വീകരണം കൊടുത്തതിൽ അല്ല, ‘ഓൾ കേരള മെൻസ് അസോസിയേഷൻ’ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’– അശ്വതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു. 

Read More: ജോലി ഐടി രംഗത്ത്, ഇഷ്ടം ‍ഡാൻസ് ഫൊട്ടോഗ്രഫി, പ്രമുഖരുടെ ചിത്രങ്ങൾ പകർത്തി; ഒടുവിൽ കഥകളി വേഷവും

നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിന് കമന്റ് രേഖപ്പെടുത്തുന്നത്. ‘ഇവനെയൊക്കെ തുറന്ന് വിടുന്നത് അപകടമാണ്, ഇത്തരത്തിൽ സ്വീകരണം കൊടുക്കുന്നത് ശരിയല്ല’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS