കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ സീരിയൽ ലോകം. തമാശകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സുധിക്ക് ആദരാഞ്ജലി അർപ്പിച്ച് എത്തിയിരിക്കുകയാണ് സഹപ്രവർത്തകർ.
ഒരു പുലർകാലം മായ്ച്ചുകളഞ്ഞ പുഞ്ചിരി. വിശ്വസിക്കാൻ വയ്യ സുധിച്ചേട്ട. പ്രാർഥനകൾ. ജീവിച്ചിരിക്കുന്ന പാതിക്ക് ഈശ്വരൻ ശക്തി കൊടുക്കട്ടെ. മഞ്ജു പത്രോസ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
മനോരമയിൽ വെച്ചാണ് ആദ്യമായി പരിചയപെടുന്നത്. കുറെ അധികം ദിവസം കൂടെ ഉണ്ടായിരുന്നു... ഏറെ സ്നേഹവും കരുതലും ഉള്ള മനുഷ്യനായിരുന്നു. പ്രിയപ്പെട്ട സഹോദരനെപോലെ ആയിരുന്നു ...മരിക്കാത്ത ഓർമ്മകളുമായി സുധിച്ചേട്ടൻ. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ സുജിത്ത് കുറിച്ചു.
അവിശ്വസനീയം, ഇത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ദേവി ചന്ദന സുധിയുടെ ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്. ജുവൽ മേരിയും അശ്വതി ശ്രീകാന്തും അമൃതയും സുധിക്ക് ആദരാഞ്ജലികൾ നേർന്നു.