പ്രിയങ്ക ചോപ്ര ഒരു ഐക്കണാണ്, ഏറെ സ്വാധീനിച്ചു, ഷാറുഖ് ഖാനൊപ്പം അഭിനയിക്കണം: ലോകസുന്ദരി കരോലിന

miss-world-2022-karolina-bielawska-is-a-true-priyanka-chopra-fan
Image Credits: Instagram/karolinabielawska
SHARE

പ്രിയങ്ക ചോപ്രയുടെ കടുത്ത ആരാധകയാണ് താനെന്ന് 2022ലെ ലോകസുന്ദരി കരോലിന ബിലാവ്സ്ക. ഡൽഹിയില്‍ നടന്ന മിസ് വേൾഡ് 2023 വാർത്താസമ്മേളനത്തിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരോലിന ഇക്കാര്യം പറഞ്ഞത്. പ്രിയങ്ക ചോപ്ര ഒരു ഐക്കണാണെന്നും തന്നെ ഏറെ സ്വാധീനിച്ചെന്നും ലോക സുന്ദരി പറഞ്ഞു. 

‘ഞാൻ പ്രിയങ്ക ചോപ്രയുടെ യഥാർഥ ആരാധകയാണ്. അവരുടെ അഭിനയവും സിനിമകളും മാത്രമല്ല, എനിക്ക് അവർ ഒരു ഐക്കൺ ആണ്. ഞാൻ ലോക സുന്ദരി മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ പ്രിയങ്ക ചോപ്രയെ പറ്റി പഠിക്കുകയും ലോകസുന്ദരിയാകാൻ അവർ ചെയ്ത കാര്യങ്ങളെല്ലാം എന്നെ സ്വാധീനിക്കുകയും ചെയ്തു. സൗന്ദര്യ സംരക്ഷണത്തിനായി പ്രിയങ്ക ചെയ്യുന്ന കാര്യങ്ങളെല്ലാം ഞാൻ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. യുണിസെഫിനൊപ്പം പ്രവർത്തിച്ച് അവർ കുട്ടികൾക്ക് വേണ്ടി ചെയ്തതെല്ലാം അത്ഭുതകരമായ പ്രവർത്തിയാണ്’.–കരോലിന പറഞ്ഞു.

miss-world-2022-karolina-bielawska-is-a-true-priyanka-chopra-fan2

ഇന്ത്യൻ നടൻമാരിൽ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനാണ് ഏറെ ഇഷ്ടമെന്നും ബോളിവുഡിന്റെ ഭാഗമാകാൻ ഏറെ ഇഷ്ടമാണെന്നും കരോലിന പറഞ്ഞു. ഇന്ത്യയോടുള്ള സ്നേഹവും ഇന്ത്യൻ ഭക്ഷണങ്ങളോടുള്ള സ്നേഹവും കരോലിന മറച്ചു വച്ചില്ല. ഏറ്റവും ഇഷ്ടം ചിക്കൻ ടിക്ക മസാലയും ബട്ടർ ചിക്കനുമാണെന്നും എരിവുള്ള ഭക്ഷണങ്ങളെല്ലാം ഇഷ്ടമാണെന്നും അവർ പറഞ്ഞു. ഗോവയിൽ ചുറ്റിക്കറങ്ങാനാണ് ആഗ്രഹമെന്നും ലോകസുന്ദരി പറഞ്ഞു. 

miss-world-2022-karolina-bielawska-is-a-true-priyanka-chopra-fan3

മിസ് വേൾഡ് ആയതിനാൽ, ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് ശരിക്കും ബുദ്ധിമുട്ടാണെന്ന് കരോലിന പറഞ്ഞു. "എനിക്ക് ഭക്ഷണം ഇഷ്ടമാണ്, കൂടാതെ  ലോകസുന്ദരി ആകുമ്പോൾ ഭക്ഷണത്തിലൊക്കെ അധികം ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാണ്. കാരണം ലോകമെമ്പാടും സഞ്ചരിക്കുന്ന വ്യക്തിയാണ്. അപ്പോൾ അവിടുത്തെ ഭക്ഷണം കഴിക്കേണ്ടി വരും. ഞാൻ എവിടെ പോയാലും പ്രാദേശിക വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. ചോക്ലേറ്റ് ഒരുപാട് ഇഷ്ടമാണ്. കരോലിന പറഞ്ഞു. ആയോധന കലയും ബോക്സിങ്ങും കുതിരസവാരിയുമെല്ലാം ഫിറ്റ്നസിന് സഹായിക്കുന്നുണ്ടെന്നും ലോക സുന്ദരി കരോലിന പറഞ്ഞു. 

miss-world-2022-karolina-bielawska-is-a-true-priyanka-chopra-fan1

2022 മാർച്ച് 17ന് പ്യൂർട്ടോറിക്കോയിൽ വച്ച് നടന്ന ലോകസൗന്ദര്യ മത്സരത്തിലാണ് പോളണ്ടിന്റെ കരോലിന ബിലാവ്‌സ്ക എഴുപതാമത് ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. 

Content Summary: Miss World 2022 Karolina Bielawska is a true Priyanka Chopra fan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS