മകളുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ശ്ലോക മേത്തയും
![akash-shloka Photo by SUJIT JAISWAL / AFP](https://img-mm.manoramaonline.com/content/dam/mm/mo/style/love-n-life/images/2023/6/10/akash-shloka.jpg?w=1120&h=583)
Mail This Article
×
അംബാനി കുടുംബത്തിലെ കുഞ്ഞതിഥിയുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ശ്ലോക മേത്തയും. വേദ ആകാശ് അംബാനി എന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ പേര് വെളിപ്പെടുത്തി കൊണ്ടുള്ള കാർഡ് ഇരുവരും പങ്കുവച്ചു. മൂത്തമകൻ സഹോദരിയുടെ പേര് വെളിപ്പെടുത്തുന്ന പോലെയാണ് കാർഡ് ഡിസൈൻ ചെയ്തത്. മെയ് 31നാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്.
Read More: അംബാനി കുടുംബത്തിൽ ഒരു കുഞ്ഞതിഥി കൂടി, ആകാശിനും ശ്ലോകയ്ക്കും പെൺകുഞ്ഞ് പിറന്നു
നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിനിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം ശ്ലോക അറിയിച്ചത്. 2020 ഡിസംബറിലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പൃഥ്വി എന്നാണ് മകന്റെ പേര്.
![akash-shloka1 akash-shloka1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
2019ലാണ് ആകാശ് അംബാനിയും ശ്ലോകയും തമ്മിലുള്ള വിവാഹം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.