‘നാലു ദിവസം മുമ്പില്ലാതിരുന്ന എന്തു പ്രശ്നമാണ് പെട്ടെന്നുണ്ടായത്, അവരെ കൊല്ലാതെ കൊന്നു’, നൊമ്പരമായി കൃഷ്ണപ്രിയ

instagram-star-krishnapriya-last-video
Image Credits: Instagram/geechu_bablu
SHARE

ഇൻസ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ കൃഷ്ണപ്രിയ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സമൂഹ മാധ്യമങ്ങളിൽ സജീവമായ കൃഷ്ണപ്രിയയുടെ വിയോഗത്തിൽ ദുഃഖത്തിലാണ് ആരാധകർ. 

Read More: ഒൻപതാം വയസ്സിൽ കള്ളൻ, വർഷങ്ങളോളം അടച്ചിട്ട മുറിയിൽ, അച്ഛനോട് സംസാരമില്ല; ആരാണ് യഥാർഥത്തില്‍ തൊപ്പി

അവസാനമായി കൃഷ്ണപ്രിയ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് നൊമ്പരപ്പെടുത്തുന്ന കമന്റുകളുമായെത്തുകയാണ് ആരാധകർ. ചിരിച്ച് സന്തോഷത്തോടെയാണ് കൃഷ്ണപ്രിയ വിഡിയോയിലെത്തിയത്. വാർത്തകൾ സത്യമാവരുതെന്നാണ് പ്രാർഥിച്ചത്, സഹിക്കാൻ പറ്റുന്നില്ല ചേച്ചി, ഇത്രയും സന്തോഷമായി വിഡിയോകൾ ചെയ്ത ചേച്ചി എന്തിന് ഇങ്ങനൊരു കാര്യം ചെയ്തു തുടങ്ങി വേർപാടിന്റെ സങ്കടം പലരും കമന്റായി രേഖപ്പെടുത്തുന്നുണ്ട്. 

‘നാലു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോയുടെ കമന്റിന് പോലും ചേച്ചി റിപ്ലേ ചെയ്തിട്ടുണ്ട്. നാലു ദിവസം മുമ്പ് ഉണ്ടാവാതിരുന്ന എന്തു പ്രശ്നമാണ് പെട്ടെന്നുണ്ടായത്. പെട്ടെന്ന് ഒരു ദിവസം ഇങ്ങനെ സംഭവിക്കണമെങ്കിൽ അതിന് പിന്നിൽ ശക്തമായ എന്തോ കാരണം ഉണ്ട്...അത് എന്താണെന്നു അറിയുക തന്നെ വേണം’., ‘ഭർത്താവിന്റെ വീട്ടുകാരുടെ വാക്കുകൾ കത്തി പോലെ തുളച്ചു കയറിയത് ഈ പാവം കലാകാരിയുടെ നെഞ്ചിൽ ആയിരുന്നു... അവരെ കൊല്ലാതെ കൊന്നു കളഞ്ഞു’, തുടങ്ങിയ കമന്റുകളും ആരാധകർ പങ്കുവച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS