ADVERTISEMENT

മാസങ്ങൾക്ക് മുമ്പാണ് തമിഴ് സീരിയല്‍ താരം ശാലിനി ഡിവോഴ്സ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇന്ത്യയിൽ അങ്ങനെ അധികം പ്രചാരത്തിലില്ലാത്ത ‘ഡിവോഴ്സ് ഫോട്ടോഷൂട്ട്’ ചെയ്തതിന് പിന്നാലെ ശാലിനിയെ പ്രശംസിച്ചും വിമർശിച്ചും ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. ഭർത്താവിന്റെ ഫോട്ടോ കീറിയും ഡിവോഴ്സ് എന്ന ബോർഡുവെച്ചല്ലാമാണ് അന്ന് ശാലിനി ഫോട്ടോഷൂട്ട് നടത്തിയത്. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ശാലിനി. 

Read More: ‘ദൈവത്തിന്റെ കൃപയാൽ ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചു’, സന്തോഷം പങ്കുവച്ച് ഉത്തര ഉണ്ണി

‘ഞാൻ എന്റെ വിവാഹ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ആ കഷ്ടപ്പാട് പുറത്തറിയിക്കണം എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ടിനെ പറ്റി ചിന്തിച്ചത്. എന്നോട് അദ്ദേഹം ചെയ്ത ക്രൂരതകളെല്ലാം അതിലൂടെ എനിക്ക് മറ്റുള്ളവരെ അറിയിക്കണം എന്ന് തോന്നി. അതുകൊണ്ടാണ് ഫോട്ടോഷൂട്ടിൽ ചിത്രങ്ങൾ വലിച്ച് കീറിയതും, എന്റെ വികാരങ്ങൾ അതിലൂടെ അറിയിച്ചതും. എന്റെ ഈ ഫോട്ടോഷൂട്ട് കണ്ടതിന് ശേഷം പുരുഷൻമാർ ചിന്തിക്കണം, ഞങ്ങൾ ഇങ്ങനെ ഭാര്യമാരെ ഡിവോഴ്സ് പോലും കൊടുക്കാതെ കഷ്ടപ്പെടുത്തിയാൽ ഇതൊക്കെയാണ് അവരുടെ ഫ്രസ്ട്രേഷനെന്ന്’. – ശാലിനി

tamil-serial-actress-shalini-about-divorce-photoshoot1
Image Credits: Instagram/shalu2626

‘ഫോട്ടോഷൂട്ട് ഇത്രയ്ക്ക് വൈറലാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. പലരും പല തരത്തിലുള്ള കമന്റുകളാണ് അയച്ചത്. ഒരുപാട് പേർ എന്നെ സപ്പോർട്ട് ചെയ്തു. അത് എനിക്ക് ശരിക്കും സന്തോഷമായി. ഫോട്ടോഷൂട്ട് കണ്ട് സ്ത്രീകൾ സപ്പോർട്ട് ചെയ്തതിനേക്കാൾ ഏറെ പുരുഷൻമാർ അതിനെ സപ്പോർട്ട് ചെയ്തപ്പോഴാണ് സന്തോഷമായത്. സ്ത്രീകളുടെ വേദന അവരും അറിയുന്നു എന്നതിൽ അഭിമാനമായിരുന്നു. പിന്നെ നെഗറ്റീവ് കമന്റ്സൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതൊന്നും ഞാൻ കാര്യമാക്കിയില്ല’. – ശാലിനി പറഞ്ഞു. 

Read More: ‘വിവാഹമോചനം ഒരു പരാജയമല്ല’, ഭർത്താവിനൊപ്പമുള്ള ഫോട്ടോ വലിച്ച് കീറി ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തി നടി ശാലിനി

ഞാൻ അച്ഛനില്ലാതെ വളർന്നതു കൊണ്ട് എന്റെ മകൾക്കും ആ അവസ്ഥ വരാതിരിക്കാൻ വേണ്ടി ഞാനും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍ തീർക്കാൻ ഒരുപാട് ശ്രമിച്ചെന്നും എന്നാൽ ഒരു തരത്തിലും ശരിയാവില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ശാലിനി പറഞ്ഞു. മകളും ഇപ്പോൾ അച്ഛനെ പറ്റി ഒന്നും ചിന്തിക്കാറില്ല. ഞങ്ങൾ സന്തോഷത്തോടെ കഴിയുകയാണെന്നും ശാലിനി വ്യക്തമാക്കി. സ്ത്രീകൾ ബോൾഡാവേണ്ട ആവശ്യകത ഇന്നത്തെ കാലത്ത് ആവശ്യമാണ്. എന്തു തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാും അതിൽ നിന്ന് പുറത്തുവരണമെന്ന് ശാലിനി ഒരു അഭിമുഖത്തിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com