ADVERTISEMENT

വ്യത്യസ്തമായ ഫാഷൻ സെൻസുകളിലൂടെയും വസ്ത്ര ധാരണ രീതിയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചതാണ് നടിയും മോഡലുമായ ഹുമ ഖുറേഷി. സിനിമ ജീവിതത്തിലെ തുടക്കത്തിൽ താൻ ബോഡിഷെയിമിങ്ങിന് വിധേയയായിട്ടുണ്ടെന്നും അത് ഒരുപാട് വിഷമിപ്പിച്ചെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഹുമ. 

Read More: ഞാൻ അനുഭവിച്ച ക്രൂരത സമൂഹമറിയണം’, ഡിവോഴ്സ് ഫോട്ടോഷൂട്ടിന് പിന്നിലെ കഥ പറഞ്ഞ് ശാലിനി

ബർഖ ദത്തുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് അഭിനയ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ എങ്ങനെ ബോഡി ഷേമിങ്ങിന് വിധേയനായെന്ന് ഹുമ ഖുറേഷി പറഞ്ഞത്. ‘ഇന്ന് ബോഡി പോസറ്റിവിറ്റിയെ പറ്റി പറയുന്ന പല മാസികകളും തന്റെ ശരീരത്തെ കുറിച്ച് പലതും തുറന്നെഴുതി. എന്താണ് താൻ ധരിച്ചത്, കാൽമുട്ടുകളുടെ വണ്ണം, എന്നിവയെ പറ്റിയൊക്കെ എഴുതി. ചില ശരീരഭാഗങ്ങൾ സൂം ചെയ്ത് അവയെ വട്ടമിട്ട് അവതരിപ്പിച്ചു. മുംബൈയിൽ വളരുമ്പോൾ മാതാപിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തടി കുറയ്ക്കുന്നതിനെ കുറിച്ച് കേട്ടിരുന്നുവെങ്കിലും സ്ഥിരമായി ഇതെല്ലാം സഹിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതൊക്കെ വായിക്കുമ്പോൾ തന്റെ സൗന്ദര്യത്തെക്കുറിച്ചും അത് ശരിക്കും മാറ്റേണ്ടതുണ്ടോ ഇല്ലേയെന്നും എന്നെല്ലാം തോന്നിയിരുന്നു’. ഹുമ അഭിമുഖത്തിൽ പറഞ്ഞു. 

huma-qureshi-recalls-being-subjected-to-body-shaming2
Image Credits: Instagram/iamhumaq

ആളുകൾ പലപ്പോഴും തന്നോട് ശരീരഭാരം കുറയ്ക്കാനോ ലിപ്പോസക്ഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനോ ആവശ്യപ്പെട്ടെന്നും ഹുമ പറഞ്ഞു. ‘ഒരിക്കൽ ഒരു ചലച്ചിത്ര നിരൂപകൻ എഴുതിയത് വായിച്ചപ്പോൾ സങ്കടം തോന്നി, സുന്ദരിയായ നടിയാണ് ഹുമ, പക്ഷേ ഒരു മുഖ്യധാരാ നായികയാകാൻ വേണ്ടതിനേക്കാൾ 5 കിലോ ഭാരം കൂടുതലായിരിക്കുമെന്ന് എഴുതി. അതെല്ലാം വളരെയേറെ വിഷമിപ്പിച്ചു’. ഹുമ പറഞ്ഞു. 

huma-qureshi-recalls-being-subjected-to-body-shaming
Image Credits: Instagram/iamhumaq

Content Summary: Huma Qureshi Recalls Being Subjected To Body Shaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com