‘നിങ്ങള്‍ക്ക് എന്തുമാകാം, ഞങ്ങൾക്കൊന്നും ഒന്നും നടക്കുന്നില്ല’, ആശിഷ് വിദ്യാർഥിയുടെ ഹണിമൂൺ ചിത്രങ്ങൾക്ക് ട്രോൾ

ashish-vidyarthi-shared-honeymoon-picture
Image Credits: Instagram/ashishvidyarthi1
SHARE

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സിനിമാ താരം ആശിഷ് വിദ്യാർഥി രണ്ടാം വിവാഹം ചെയ്തത്. സമൂഹ മാധ്യമങ്ങൾ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു 57–ാം വയസ്സിലെ താരത്തിന്റെ വിവാഹം. ആദ്യ ഭാര്യയില്‍ നിന്ന് അകന്നു കഴിയുന്ന ആശിഷ് വിദ്യാർഥി ബ്രീട്ടീഷ് പൗരത്വമുള്ള കൊൽക്കത്ത സ്വദേശി രൂപാലി ബറുവായെയാണ് വിവാഹം ചെയ്തത്. 

Read More: ‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’, കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് സ്വവർഗദമ്പതിമാരായ ആദിത്യയും അമിതു

വിവാഹത്തിന് ശേഷം ഇരുവരുമിപ്പോൾ ഹണിമൂൺ ആഘോഷിക്കാനായി ബാലിയിലെത്തിയതാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ‘ഒരുമയുടെ മഹത്വത്തിൽ പ്രകാശിച്ചു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ഇരുവർക്കും ആശംസകളുമായി ആരാധകർ എത്തുന്നുണ്ടെങ്കിലും ചിത്രത്തിന് താഴെ ട്രോളുകളും നിറയുകയാണ്. 

പണമുണ്ടെങ്കിൽ എന്തും ചെയ്യാൻ പറ്റും, കാലാം ജാമുൻ രസഗുളയെ കണ്ടപോലെയുണ്ട്, നിങ്ങൾക്കൊക്കെ എന്തുമാകാം, ഇവിടെ ഞങ്ങൾക്കൊന്നും ഒന്നും നടക്കുന്നില്ല, തുടങ്ങി നിരവധി കമന്റുകളാണ്. ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റുകളുമുണ്ട്. നേരത്തെ വിവാഹത്തിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിൽ ആശിഷ് വിമർശനങ്ങൾ നേരിട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS