‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’, കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് സ്വവർഗദമ്പതിമാരായ ആദിത്യയും അമിതും

gay-couple-shares-babys-photo
Image Credits: Instagram/adityamadiraju
SHARE

കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ ആദിത്യ മദിരാജും അമിത്ഷായും. സമൂഹ മാധ്യമം വഴിയാണ് ഇരുവരും കുഞ്ഞിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ‘യാന’ എന്നാണ് കുട്ടിയുടെ പേര്. ‘ലോകം  ഞങ്ങളുടെ യാനയെ കണ്ടു’ എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കിട്ടത്. 

Read More: സെക്സി ലുക്കിൽ സണ്ണി ലിയോണി, തിളങ്ങിയത് 1.8 ലക്ഷത്തിന്റെ ഗൗണിൽ

കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുന്ന വിഡിയോയും ഇരുവരും പങ്കുവച്ചിരുന്നു. യാന എന്നാണ് പേര് എന്നും പെൺകുട്ടിയാണെന്നും അന്ന് ആരാധകരെ അറിയിച്ചിരുന്നു. സ്വവർഗ ദമ്പതിമാരായതിനാൽ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ടെന്നും വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നതെന്നും ഇവർ പറഞ്ഞിരുന്നു. 

gay-couple-shares-babys-photo1
Image Credits: Instagram/adityamadiraju

മൂന്നു വർഷം മുമ്പ് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു ആദിത്യയുടെ അമിതിന്റെയും വിവാഹം. 2016ൽ ഒരു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഈ സൗഹൃദം വളര്‍ന്ന് പ്രണയമാവുകയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS