അനുവാദമില്ലാതെ പാചകം ചെയ്യാൻ തക്കാളിയെടുത്ത് ഭർത്താവ്, മക്കളുമായി വീടുവിട്ടിറങ്ങി ഭാര്യ

madhya-pradesh-man-uses-tomatoes-to-cook-without-asking-wife-she-leaves-home
Representative image. Photo Credit: timnewman/istockphoto.com
SHARE

ഓരോ ദിവസം കൂടും തോറും തക്കാളിയുടെ വില കൂടി വരികയാണ്. വിലക്കയറ്റം ജീവിത ചെലവ് താളം തെറ്റിക്കുന്നത് പതിവാണ്. എന്നാൽ അത് ജീവിതം തന്നെ താളം തെറ്റിക്കുമെന്ന് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് മധ്യപ്രദേശിലെ ഷാഹ്ദോൽ ജില്ലയിൽ. ഒരു തക്കാളി ഭാര്യയും ഭർത്താവും തമ്മിൽ പൊരിഞ്ഞ വഴക്കിന് കാരണമായിരിക്കുകയാണ്. 

Read More: കഷണ്ടി മറച്ചു വച്ച് വരൻ വിവാഹ വേദിയിൽ; മുടി പിടിച്ചു വലിച്ചു, പിന്നെ കൂട്ടത്തല്ല്

ഭക്ഷണം ടിഫിനുകളിലാക്കി നൽകുന്ന വ്യാപാരം ചെയ്യുന്ന സഞ്ജീവ് ബർമന്റെ വീട്ടിലാണ് തക്കാളി വലിയൊരു പ്രശ്നക്കാരനായി മാറിയത്. ഭാര്യയോട് ചോദിക്കാതെ പാചകം ചെയ്യാനായി രണ്ട് തക്കാളി എടുത്തതോടെയാണ് തർക്കം തുടങ്ങിയത്. തർക്കത്തിന് പിന്നാലെ ഭാര്യ ഭർത്താവുമായി സംസാരിക്കാതായി. മൂന്നുദിവസമായി ഭാര്യ സംസാരിച്ചിട്ടില്ലെന്ന് ബർമൻ പറഞ്ഞു. പ്രശ്നം വഷളായതോടെ ഭാര്യ മക്കളെയും കൂട്ടി വീടു വിട്ടിറങ്ങി. 

ഭാര്യയെയും മക്കളെയും കണ്ടെത്താൻ വേണ്ടി ബർമൻ പൊലീസിന്റെ സഹായം തേടി. ഭാര്യയെയും മക്കളെയും കണ്ടുപിടിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് പരാതിയും നൽകി. 

Content Summary: Madhya Pradesh man uses tomatoes to cook without asking wife, she leaves home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS