അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗോപിസുന്ദർ, അമൃതയെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചു, ശരിക്കും പിരിഞ്ഞില്ലേ എന്ന് ആരാധകർ

gopi-sundar-shared-a-new-pic-with-amrutha-suresh
Image Credits: Instagram/gopisundar__official
SHARE

ഗോപി സുന്ദറും അമൃത സുരേഷും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇരുവരും അൺഫോളോ ചെയ്തതോടെയാണ് പിരിഞ്ഞു എന്ന അഭ്യൂഹം പരന്നത്. പരസ്പരം ചിത്രങ്ങൾ നീക്കം ചെയ്യുക കൂടി ചെയ്തതോടെ ആരാധകർ ആശയക്കുഴപ്പത്തിലായി. എന്നാല്‍ ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രം വീണ്ടും സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്. 

Read More: ‘ആർഐപി ഹാർവി ട്രെന്റിങ്ങായത് നോക്കുന്ന ഞാൻ’; വ്യാജ മരണ വാർത്തയോട് പ്രതികരിച്ച് സ്റ്റീവ് ഹാർവി

അമൃതയെ ചേർത്തു പിടിച്ചു കൊണ്ട് ഗോപിസുന്ദർ നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘എല്ലാവർക്കും നല്ലൊരു ദിനം ആശംസിച്ചു കൊള്ളുന്നു’ എന്ന കുറിപ്പോടെയാണ് ഗോപിസുന്ദർ ചിത്രം പങ്കുവച്ചത്. ഒപ്പം ഇരുവരും പരസ്പരം ഫോളോ ചെയ്യാനും തുടങ്ങി. അമൃതയെ ടാഗ് ചെയ്തു കൊണ്ടാണ് ചിത്രം പങ്കുവച്ചത്. 

നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ രേഖപ്പെടുത്തുന്നത്. നിങ്ങൾ പിരിഞ്ഞില്ലേ, ഈ വാർത്ത അറിഞ്ഞതിൽ സന്തോഷം എന്നെല്ലാമാണ് കമന്റുകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS