ADVERTISEMENT

അമേരിക്കൻ ടെലിവിഷൻ അവതാരകനും ഹാസ്യനടനുമായ സ്റ്റീവ് ഹാർവിക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഹാർവി. 

Read More: എനിക്ക് നട്ടെല്ലുള്ളത് കൊണ്ടാണിത് ചെയ്യുന്നത്, നിങ്ങൾക്ക് മുഖംപോലും ഇല്ലല്ലോ; കമന്റുകൾ അതിരു കടന്നു: സാധിക

ഒരു ട്വീറ്റിലൂടെയാണ് നടൻ വ്യാജ വാർത്തയോട് പ്രതികരിച്ചത്. ട്വിറ്ററിൽ തന്റെ ചിത്രത്തിനൊപ്പം ഒരു രസകരമായ കുറിപ്പും അദ്ദേഹം പങ്കുവച്ചു. ‘ആർഐപി ഹാർവി ട്രെന്റിങ്ങായത് നോക്കുന്ന ഞാൻ’ എന്ന കുറിപ്പോടെ മൊബൈൽ ഫോണിലേക്ക് നോക്കി നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്. 

2023 മാർച്ചിലാണ്, ‘ആർഐപി സ്റ്റീവ് ഹാർവി’ എന്ന പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കാൻ തുടങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ലൈക്കുകൾ നേടി. ഒരു പ്രത്യേക സമയവും സ്ഥലവും ചൂണ്ടിക്കാട്ടി പ്രിയ നടൻ അന്തരിച്ചുവെന്ന് തെറ്റായി അവകാശപ്പെട്ടായിരുന്നു പോസ്റ്റ്. 

Content Summary: Steve Harvey responds to viral hoax RIP Harvey trend with a comic meme on Twitter

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com