മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അർച്ചന സുശീലൻ. സീരിയലിലെ വില്ലത്തി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരം ജീവിതത്തിലെ സന്തോഷകരമായ ഒരു വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താൻ അമ്മയാകാൻ പോകുന്നു എന്നാണ് അർച്ചന അറിയിച്ചത്.
Read More: മെസ്സിയെയും റൊണാൾഡോയെയും കാണാൻ എത്തി, ഫാഷൻ ലോകം അമ്പരന്നത് ബാഗ് കണ്ട്; ബാഗിന് വില കോടികളോ?
സമൂഹ മാധ്യമം വഴി ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് സന്തോഷ വാർത്ത അറിയിച്ചത്. അർച്ചനയുടെ വയറിൽ ചേർത്തുപിടിക്കുന്ന ഭർത്താവ് പ്രവീണിന്റെ ചിത്രമാണ് പങ്കുവച്ചത്.

നിരവധി പേരാണ് താരത്തിന് ആശംസകൾ നേരുന്നത്. 2021ലാണ് അർച്ചന പ്രവീൺ നായരെ വിവാഹം ചെയ്തത്. അമേരിക്കയിൽ വച്ചായിരുന്നു വിവാഹം. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു.