ADVERTISEMENT

ടിവി താരം കിം കർദാഷിയാൻ ജപ്പാനിലെ ഒസാക്കയിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിനെത്തിയിരുന്നു. അന്ന് താരം കയ്യിൽ കരുതിയ ബാഗാണ് ഫാഷൻ ലോകത്തെ ചർച്ചാവിഷയം. ‘ലോകത്തിലെ ഏറ്റവും ചെലവേറിയ ബാഗ്’ എന്നറിയപ്പെടുന്ന ഹെർമിസ് കമ്പനിയുടെ ഹിമാലയ നിലോട്ടികസ് ക്രോക്കഡൈൽ ഡയമണ്ട് ബിർകിൻ ബാഗാണ് കിം സ്റ്റൈൽ ചെയ്തത്. 

Read More: ‘ഹൈറ്റില്ലെന്ന് പറഞ്ഞ് അവസരം നിഷേധിച്ചു; എന്തു ധരിക്കണമെന്നത് എന്റെ ഇഷ്ടമാണ്’; വിശേഷങ്ങളുമായി മീനാക്ഷി

ആഡംബരപൂർണമായ ഈ ബാഗിന് ഏതാണ്ട് 3 കോടി 12 ലക്ഷം രൂപ വിലമതിക്കും. ഏറ്റവും എക്സ്പെൻസീവ് ബാഗുകളിലൊന്നായ ഹെർമിസ്, ഹോളിവുഡ് താരങ്ങളുടെ ഇഷ്ട ബ്രാന്റാണ്. ഹിമാലയത്തിൽ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോലുപയോഗിച്ചാണ് ബാഗ് നിർമിക്കുന്നത്. തോലിന് നിറം നൽകുന്നത് സങ്കീർമായതിനാൽ വർഷത്തിൽ രണ്ട് ബാഗുകൾ മാത്രമേ നിർമിക്കാറുള്ളു. വർഷങ്ങൾ കാത്തിരുന്നാലേ ഒരു ബാഗ് സ്വന്തമാക്കാൻ കഴിയു എന്നു ചുരുക്കം. 

Read More: വിവാഹം മലയുടെ മുകളിൽ വച്ച്, പിന്നാലെ സ്കൈ ഡൈവ്; ഇതൽപ്പം കൂടിപ്പോയില്ലേയെന്ന് സോഷ്യൽ മീഡിയ

ഫുട്ബോൾ മത്സരത്തിലെത്തിയ കിം കർദാഷിയാന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മകൻ സെന്റ് വെസ്റ്റിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് താരമെത്തിയത്. 7 വയസ്സുകാരനായ മകനെ ലോകമെമ്പാടുമുള്ള ഫുട്ബോൾ മത്സരം കാണിക്കാനുള്ള യാത്രയിലാണ് കിം. നേരത്തെ ഇന്റർ മിയാമിക്ക് വേണ്ടി ലയണൽ മെസ്സിയുടെ ആദ്യ മത്സരത്തിനും അവർ എത്തിയിരുന്നു. പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മത്സരവും കാണാനെത്തിയിരുന്നു. ഫുട്ബോളിന്റെ കടുത്ത ആരാധകനായ മകന് മെസ്സി, നെയ്മർ, റൊണാൾഡോ എന്നിവർ ഒപ്പുവച്ച ജെഴ്സിയും സമ്മാനിച്ചിരുന്നു. 

Content Summary: Kim Kardashian spotted with most expensive Herme's handbag in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT