വിവാഹം മലയുടെ മുകളിൽ വച്ച്, പിന്നാലെ സ്കൈ ഡൈവ്; ഇതൽപ്പം കൂടിപ്പോയില്ലേയെന്ന് സോഷ്യൽ മീഡിയ

bride-and-groom-celebrate-wedding-by-skydiving
Image Credits: Instagram/lalibretamorada
SHARE

വിവാഹം ഏറ്റവും സന്തോഷകരവും എന്നും ഓർത്തിരിക്കുന്നതുമാക്കി മാറ്റാനാണ് എല്ലാവരും ശ്രമിക്കുക. ആ ദിവസം സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം ചേർന്ന് മനോഹരവും പ്രണയാർദ്രവുമാക്കും. പക്ഷേ, പുതിയ കാലത്ത് ആഘോഷങ്ങളും ട്രെൻഡാണ്. സാഹസികമായ പല കാര്യങ്ങളും വിവാഹദിനത്തിൽ ചെയ്യാൻ പലരും ഇഷ്ടപ്പെടും. അത്തരത്തിലൊരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇവിടെ വരനും വധുവും വിവാഹം ചെയ്തത് ഒരു വലിയ മലയുടെ മുകളിൽ നിന്നാണ്. ശേഷം സ്കൈ ഡൈവിങ്ങ് ചെയ്തു ഇരുവരും വിവാഹദിനം ആഘോഷമാക്കി. 

Read More: കാജൾ പറയുന്നതെല്ലാം സമ്മതിക്കണം, എസി തണുപ്പ് കൂട്ടരുത്, യാത്രപോകണം; വിവാഹ ഉടമ്പടിയുമായി സുഹൃത്തുക്കൾ

പ്രിസില്ലയുടെയും ഫിലിപ്പോ ലെക്വെഴ്‌സിന്റെയും വിവാഹമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മലയുടെ മുകളിൽ ഒരു പാറയിൽ നിന്നാണ് ഇരുവരും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് പാറയുടെ മുകളിൽ അതിഥികളെല്ലാം എത്തിചേർന്നു. വിവാഹത്തിന് പിന്നാലെ വിവാഹ വേഷത്തിൽ കൈ ചേർത്ത് പിടിച്ച് ഇരുവരും സ്കൈ ഡൈവിങ്ങും ചെയ്തു. 

നിരവധി പേരാണ് വരന്റെയും വധുവിന്റെയും സാഹസികതയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. എന്നാൽ ഇതൽപ്പം കൂടിപ്പോയെന്നും ചിലർ കമന്റ് ചെയ്തു. 

Content Summary: Bride And Groom Celebrate Wedding By Skydiving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS