10 വർഷത്തിനു ശേഷം ഭർത്താവിനെ കണ്ടെത്തി യുവതി; വീട്ടിലെത്തി പരിശോധിച്ചപ്പോൾ ട്വിസ്റ്റ്, ക്ഷമാപണം!

up-woman-mistakes-man-for-missing-husband
Image Credits: Twitter/Benarasiyaa
SHARE

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിൽ കാണാതായ ഭർത്താവിനെ 10 വർഷത്തിന് ശേഷം കണ്ടെത്തിയ യുവതിയുടെ വാർത്ത സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ആശുപത്രിയിൽ പോകുന്ന വഴിയിൽ മുടിയും താടിയുമെല്ലാം നീട്ടി വളർത്തി അലക്ഷ്യമായ രീതിയിലിരിക്കുന്ന യുവാവിനെ കണ്ടതോടെയാണ് യുവതി അത് തന്റെ ഭർത്താവാണെന്ന് ഉറപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാൽ, ഈ സംഭവത്തിൽ ഒരു ട്വിസ്റ്റ് സംഭവിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ബല്ലിയയിലെ സുഖ്പുര മേഖലയിലെ ദേവ്കാലി ഗ്രാമത്തിൽ താമസിക്കുന്ന മോതിചന്ദ് വർമയെ (44) യാണ് ഒരു പതിറ്റാണ്ടിന് ശേഷം ഭാര്യ ജാനകി കണ്ടെത്തിയത് എന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. കാണാതായ ഭർത്താവിനെ കണ്ടെത്തിയപ്പോഴുള്ള വികാര നിർഭരമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ ഇദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ, വീട്ടിലെത്തിയതിന് ശേഷമാണ് താൻ കൂട്ടികൊണ്ടുവന്നത് സ്വന്തം ഭർത്താവിനെയല്ലെന്ന് യുവതി തിരിച്ചറിഞ്ഞത്.

വീട്ടിലെത്തിയതിന് ശേഷം എവിടെയായിരുന്നു, എന്തുകൊണ്ട് വീട്ടിലേക്ക് വന്നില്ല എന്നു തുടങ്ങി ഒരുപാട് ചോദ്യങ്ങൾ ജാനകി ചോദിച്ചെങ്കിലും മൗനമായിരുന്നു മറുപടി. പിന്നാലെയാണ് യുവാവിന്റെ അടയാളങ്ങൾ ജാനകി പരിശോധിച്ചത്. അപ്പോഴാണ് താൻ വീട്ടിലേക്ക് കൊണ്ടുവന്നത് ഭർത്താവിന്റെ രൂപസാദൃശ്യമുള്ള മറ്റൊരാളെയാണെന്ന് യുവതി അറിഞ്ഞത്. 

Read More: മേക്കപ്പ് ചെയ്ത് തരുമോ ? ഒരൊറ്റ ചോദ്യത്തിൽ സമൂഹമാധ്യമങ്ങളിൽ താരമായി ചന്ദ്രിക

പിന്നാലെ യുവാവിനോട് ജാനകി ക്ഷമാപണം നടത്തി. ഭർത്താവെന്ന് കരുതി യുവതി കൂട്ടികൊണ്ടു വന്നയാളുടെ പേര് രാഹുൽ എന്നാണ്. തെറ്റ് തിരിച്ചറിഞ്ഞതോടെ രാഹുലിനെ കുടുംബാംഗങ്ങളെ ഏൽപ്പിച്ചു. 

Content Highlights: Man Missing | Wife | Husband | Life | Manoramaonline | UP Women Found Husband

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS