പിങ്കും നീലയുമല്ല പകരം മഞ്ഞ; കുഞ്ഞിന്റെ ജെൻഡറേത്? സെറീനയ്ക്ക് പ്രാങ്കുമായി ഭർത്താവ്

serena-williams-husband-pranks-her-during-their-second-childs-gender-reveal-party
സെറീന വില്യംസും കുടുംബവും, Image Credits: Instagram/serenawilliams
SHARE

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സെറീന വില്യംസ്. ഗർഭകാലത്തെ പല ചിത്രങ്ങളും ആരാധകരുമായി പങ്കിട്ട സെറീന ഇപ്പോഴിതാ ജെൻഡർ റിവീലിങ്ങ് പാർട്ടിയുടെ വിഡിയോയും പങ്കുവച്ചിരിക്കുകയാണ്. സാധാരണ ജെൻഡർ റിവീലിങ്ങ് പോലയല്ല, ഇത്തവണ സെറീന ശരിക്കും പറ്റിക്കപ്പെട്ടു. ഭർത്താവ് അലെക്സിസ് ഒഹാനിയൻ ഭാര്യയെയും മകളെയും ശരിക്കുമങ്ങ് പ്രാങ്ക് ചെയ്തു. 

Read More: ‘എന്റെ വയർ കണ്ട് ആകുലപ്പെടുന്നവരോട് ഒരൊറ്റ ചോദ്യം...’ ; വസ്ത്രത്തെ വിമർശിച്ചവർക്ക് മറുപടിയുമായി ശ്രീദേവി

കേക്ക് മുറിച്ച് കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്താനായാണ് കുടുംബം തീരുമാനിച്ചത്. അതിനായി ഒരു കേക്കും ഒരുക്കി. ശേഷം സെറീനയും മകളും കൂടി കേക്ക് മുറിക്കാനായി പോകുകയാണ്. സാധാരണഗതിയിൽ പെൺകുട്ടിയാണെങ്കിൽ പിങ്ക് നിറവും ആൺകുട്ടിയാണെങ്കിൽ നീല നിറവുമാണ് കേക്കിനുള്ളിൽ ഉണ്ടാകേണ്ടത്. എന്നാൽ പതിവിന് വിപരീതമായി മഞ്ഞ നിറമാണ് കണ്ടത്. ഇതിന് പിന്നാലെയാണ് ഭർത്താവ് ശരിക്കും തന്നെ പറ്റിച്ചു എന്ന് സെറീനയ്ക്ക് മനസ്സിലായത്.

serena-williams-husband-pranks-her-during-their-second-childs-gender-reveal-party1

പ്രാങ്കിനെല്ലാം ശേഷം യഥാർഥ ജെൻഡർ റിവീലിങ്ങ് നടത്തുന്നതും വിഡിയോയിൽ പങ്കുവച്ചു. ആകാശത്ത് ഒരു ലൈറ്റ് ഷോയിലൂടെയാണ് കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തിയത്. ഇരുവർക്കും രണ്ടാമതും പെൺകുഞ്ഞാണ് ജനിക്കുന്നത്. ജെൻഡർ റിവീൽ ചെയ്തതിന് ശേഷം സന്തോഷത്തോടെ ഇരുവരും ആഘോഷിക്കുന്നതും വിഡിയോയിൽ കാണാം. 

Content Highlights: Serena Williams | Gender Reveal Party | Baby | Love | Life | Lifestyle | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS