‘എന്റെ വയർ കണ്ട് ആകുലപ്പെടുന്നവരോട് ഒരൊറ്റ ചോദ്യം...’ ; വസ്ത്രത്തെ വിമർശിച്ചവർക്ക് മറുപടിയുമായി ശ്രീദേവി

sreedevi
ശ്രീദേവി, Image Credits: Instagram/viber.good
SHARE

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ശ്രീദേവി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ‘വൈബർ ഗുഡ്’ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ആരാധകരുമായി താരം വിശേഷങ്ങൾ പങ്കുവക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് വിമർശനവുമായെത്തിയവർക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണിപ്പോൾ ശ്രീദേവി. 

Read More: ‘യഥാർഥ സുഹൃത്തുക്കൾ നമ്മളെ വിശ്വസിക്കും, ഫേക്കായവർ ഗോസിപ്പും’; വൈറലായി സുചിത്രയുടെ പോസ്റ്റ്

കഴിഞ്ഞ ദിവസമാണ് വയർ കാണുന്ന രീതിയലുള്ള ഒരു വസ്ത്രം ധരിച്ചുള്ള ചിത്രം ശ്രീദേവി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന് വിമർശനങ്ങളുമായി നിരവധി പേരെത്തിയിരുന്നു. വസ്ത്രം ചേരില്ലെന്നും വയർ ചാടിയെന്നും തുടങ്ങി പല പരിഹാസ കമന്റുകളും ചിത്രത്തിന് താഴെ നിറഞ്ഞിരുന്നു. പിന്നാലെയാണ് വിമർശകർക്കും ട്രോളുകൾക്കുമെല്ലാമുള്ള ചുട്ട മറുപടിയുമായി ശ്രീദേവി എത്തിയത്. 

sreedevi
ശ്രീദേവി, Image Credits: Instagram/viber.good

മറ്റൊരു ചിത്രം പങ്കുവച്ചു കൊണ്ടാണ് ശ്രീദേവി മറുപടി നൽകിയത്. ഫ്ലേറൽ ടോപ്പും പാന്റും ധരിച്ചാണ് ചിത്രത്തിൽ ശ്രീദേവി എത്തിയത്. ‘എന്റെ വയർ കണ്ട് വെറിയാകുന്ന കുറച്ചു സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം, ഞാൻ എപ്പോഴാണ് നിങ്ങളുടെയൊക്കെ കുഞ്ഞമ്മയുടെ മോളായത്’. ശ്രീദേവി സമൂഹ മാധ്യമത്തിൽ കുറിച്ചു. നിരവധി പേരാണ് താരത്തിന് പിന്തുണയുമായെത്തുന്നത്. 

Content Highlights: Sreedevi | Fashion | Photos | Instagram | Troll | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS