കടന്നുപോകുന്നത് തീവ്ര വേദനയിലൂടെ; മാതൃത്വം സന്തോഷത്തിന്റേത് മാത്രമല്ല: വിദ്യ ഉണ്ണി

vidhya-unni
വിദ്യ ഉണ്ണി, Image Credits: Instagram/vidhyaunnihere
SHARE

കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് നടി വിദ്യ ഉണ്ണി പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വിദ്യ അറിയിച്ചിരുന്നു. ഇപ്പോഴിതാ മാതൃത്വത്തെ പറ്റി വിദ്യ പങ്കുവച്ചൊരു കുറിപ്പാണ് വൈറലാകുന്നത്. മാതൃത്വം ആസ്വദിക്കുന്നുണ്ടെങ്കിലും കടുത്ത വേദനകളിലൂടെ കടന്നു പോകേണ്ടി വന്നെന്നും, എപ്പോഴും ഒപ്പം നിന്നത് ഭർത്താവാണെന്നും വിദ്യ കുറിപ്പിൽ പറഞ്ഞു. 

Read More: ‘എല്ലാവരും ഇതെങ്ങനെ കാണുമെന്നറിയില്ല, ഞാൻ സന്തോഷത്തിലാണ്’; 39–ാം ദിവസം കുഞ്ഞുമായി സ്നേഹ ലൊക്കേഷനിൽ

‘എന്റെ പെൺകുഞ്ഞിനൊപ്പമുള്ള ഒരാഴ്‌ച. മാതൃത്വത്തിലെ വിസ്മയിപ്പിക്കുന്ന ഒരാഴ്ചയാണിത്. അവളുടെ ചിണുങ്ങൽ, കൈകാലുകൾ എല്ലാം എന്റെ മനസ്സിനെ അലിയിക്കുന്നു. കുഞ്ഞിനുവേണ്ടി ചെയ്യേണ്ട തയാറെടുപ്പുകളെ കുറിച്ചെല്ലാം എല്ലാവരും സംസാരിക്കാറുണ്ട്, എന്നാൽ പ്രസവാനന്തരം അമ്മമാർ കടന്നുപോകേണ്ടി വരുന്ന തീവ്രമായ മാറ്റങ്ങൾക്ക് തയാറെടുക്കേണ്ടത് എങ്ങനെയാണെന്നതിനെ കുറിച്ച് ആരും സംസാരിക്കാറില്ല. യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു’. വിദ്യ പറഞ്ഞു. 

Read More: മുല്ലപ്പൂവും ഹെവി ആഭരണങ്ങളും വേണ്ട; ഈ ഓണക്കാലത്ത് ഫാഷൻ ട്രെൻഡുകൾ മാറ്റാം

‘എന്റെ കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ ഒരാഴ്‌ച വളരെ സന്തോഷം നിറഞ്ഞതായിരുന്നു. മുലയൂട്ടൽ മൂലം നെഞ്ചുവേദന, നടുവേദന, ഉറക്കക്കുറവ്, കാലുകൾക്ക് നീരുവയ്ക്കൽ എന്നിവയെല്ലാം സംഭവിച്ചു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കുഞ്ഞിനെ കുറിച്ച് നിരന്തരമായി ഉത്കണ്ഠയുണ്ടായി. അങ്ങനെ ഓരോ അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്.  ഈ സമയത്തെല്ലാം എന്നെ ചേർത്തുപിടിക്കുകയും ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഒരു ഭർത്താവ് ഉള്ളതിനാൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. ഈ അവിശ്വസനീയമായ യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുമ്പോൾ എന്റെ മനസ്സിനോടും ശരീരത്തോടും ദയ കാണിക്കണമെന്ന് ഞാൻ നിരന്തരം ഓർമിപ്പിക്കുന്നു’. വിദ്യ കുറിച്ചു. 

Content Highlights: Vidhya Unni | Motherhood | Life | Baby | Lifestyle | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS