സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താരമാണ് ലിന്റു റോണി. മാസങ്ങൾക്കു മുമ്പാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലിന്റുവിന് ആൺകുട്ടി പിറന്നത്. പ്രസവാനന്തരമുണ്ടായ ഡിപ്രഷനെ പറ്റി പറഞ്ഞെത്തിയിരിക്കുകയാണ് ലിന്റു. തന്റെ ഭർത്താവാണ് ഡിപ്രഷൻ മറികടക്കാൻ ഏറ്റവും സഹായകമായതെന്ന് ലിന്റു പറഞ്ഞു. ചെറിയ സമ്മാനങ്ങളൊക്കെ തന്ന് ഭർത്താവ് സന്തോഷിപ്പിക്കുന്നതും ഡിപ്രഷനിൽ നിന്നൊക്കെ മുന്നോട്ടു വരാൻ എന്നെ സഹായിച്ചു എന്നും ലിന്റു പറഞ്ഞു.
Read More: ട്രഡീഷനൽ ഔട്ട്ഫിറ്റിൽ വിക്കിയും നയൻസും, കുഞ്ഞുമുണ്ടുടുത്ത് ഉയിരും ഉലകവും; ചിത്രങ്ങൾ വൈറൽ
‘പ്രസവത്തിനു ശേഷം മൈന്യൂട്ട് ആയ കാര്യങ്ങൾക്ക് വരെ ദേഷ്യം വരും. ശബ്ദം കേട്ടാൽ തന്നെ ദേഷ്യം വരും. ഈ ഒരു സ്റ്റേജിൽ പോയ്കൊണ്ടിരിക്കുന്ന ആളുകൾക്ക് ഈ വിഡിയോ പ്രയോജനം ചെയ്യും. ഞാനും ഭർത്താവും തമ്മിൽ പിണങ്ങിയാൽ എനിക്ക് എപ്പോഴും ഗിഫ്റ്റ് തരും. പ്രസവാനന്തരം ഉള്ള ഡിപ്രെഷൻ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഭർത്താക്കന്മാർ ഒരു കുഞ്ഞു ഗിഫ്റ്റൊക്കെ കൊടുത്താൽ അത് ഒരുപാട് സന്തോഷം നൽകും. തനിക്ക് അതൊക്കെ ഒരുപാട് ആശ്വാസം നൽകുന്നുണ്ട്. സുഹൃത്തുക്കളൊക്കെ എപ്പോഴും വരുന്നുണ്ട്. അതെല്ലാം ഒരുപാട് സഹായമാണ്. എപ്പോഴും ഹാപ്പിയായി ഇരിക്കാൻ ശ്രമിക്കുക എന്നതാണ് നല്ല ഓപ്ഷൻ. വ്ലോഗിങ്ങെല്ലാമുള്ളതുകൊണ്ടായിരിക്കാം ഞാൻ ഡിപ്രഷനിലേക്ക് പോകാത്തത്’. ലിന്റു പറഞ്ഞു.
‘ചിലരുടെ വാക്കുകൾ ചിലപ്പോൾ ഡിപ്രഷനിലേക്ക് പോകാനുള്ള കാരണമാകാറുണ്ട്. കുഞ്ഞിനെ കണ്ണെഴുതിയത്, കുളിപ്പിക്കുന്ന രീതി എന്നിവയൊക്കെ പലർക്കും പ്രശ്നമാണ്. പൗഡർ ഇട്ടാൽ അസുഖം വരും, കണ്ണെഴുതിയാൽ പ്രശ്നം എന്നൊക്കെ പറയാറുണ്ട്. എനിക്ക് ഒരുപാട് ആഗ്രഹിച്ച് കിട്ടിയ കുട്ടിയാണ് എനിക്ക് പറ്റുന്ന പോലെ ഞാൻ നോക്കും. എനിക്ക് കുട്ടിക്ക് കണ്ണെഴുതി കൊടുക്കാൻ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാൻ അതൊക്കെ ചെയ്യുന്നത്. എപ്പോഴും എന്തിനാണ് ഇങ്ങനെ കുഞ്ഞിനെ കാണിക്കുന്നത്, എല്ലാവരെയും കുഞ്ഞിനെ എടുക്കാൻ സമ്മതിക്കരുതെന്നൊക്കെ ഒരുപാട് പേർ പറയാറുണ്ട്. പക്ഷേ, എനിക്കത് പറ്റില്ല. ഒരിക്കൽ ഞാനൊരിടത്ത് പോയപ്പോൾ അവിടെയുള്ളൊരു കുഞ്ഞിനെ എടുക്കാൻ അവന്റെ മാതാപിതാക്കൾ അനുവദിച്ചില്ല. ചിലപ്പോൾ ഞാനൊരു അമ്മയല്ലാത്തതുകൊണ്ടാവാം അന്നവർ എന്നെ അതിനു സമ്മതിക്കാതിരുന്നത്. അന്ന് ഒരുപാട് സങ്കടപ്പെട്ടതാണ്. അതിനു ശേഷമാണ് എനിക്ക് എന്റെ ബേബിയെ കിട്ടിയത്. അതുകൊണ്ട് തന്നെ കുഞ്ഞിനെ കാണാൻ കൊതിച്ചുവരുന്ന ആളുകളെ ഒഴിവാക്കാൻ പറ്റില്ല’. വിഡിയോയിൽ ലിന്റു വ്യക്തമാക്കി.
Content Highlights: Lintu Rony | Depression | Life | Lifestyle | Manoramaonline