മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ രണ്ടുപേരും ഒന്നിച്ചതിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആരതിയും റോബിനും. ജീവിതം ഇപ്പോൾ ഒരുപാട് ഹാപ്പിയാണെന്നും സ്ട്രെസ്സില്ലാതെ എല്ലാം ചെയ്യാൻ കഴിയുന്നുണ്ടെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു.
റോബിൻ ജീവിതത്തിലെത്തിയ ശേഷം അതുവരെ ചെയ്യാതിരുന്ന ഒരുപാട് കാര്യങ്ങൾ ഹാപ്പിയായി ചെയ്യാൻ സാധിച്ചെന്ന് ആരതി പൊടി പറഞ്ഞു. ‘എനിക്ക് രാത്രി എന്തെങ്കിലും ആവശ്യങ്ങൾക്ക് ഒക്കെ വന്നാല്‍ റോബിൻ ചേട്ടൻ കൂടെ വരും. നോർത്ത് ഇന്ത്യയില്‍ നിന്നുള്ള സ്റ്റാഫാണ് എനിക്ക് കൂടുതലും ഉള്ളത്. അവരുടെ അടുത്തേക്ക് പോകുമ്പോൾ റോബിൻ ചേട്ടനും ഒപ്പം വരും. എവിടെയും എന്നെ ഒറ്റയ്ക്ക് വിടില്ല. സേഫ്റ്റിയെ കുറിച്ചുള്ള പേടിയാണ്. റോബിൻ ചേട്ടനാണ് എന്നോട് ഇത്രയും കിടന്ന് കഷ്ടപ്പെടല്ലേ, കുറച്ച് റെസ്റ്റ് എടുക്ക് എന്ന് പറഞ്ഞിട്ടുള്ളത്. അങ്ങനെയൊന്നും പറയാൻ ആരും എന്റെ ജീവിതത്തിൽ മുൻപ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കൊരു സമാധാനമുണ്ട്, പണ്ട് ഞാൻ സ്‌ട്രെസ് എടുത്ത് ചെയ്തിരുന്ന കാര്യങ്ങൾ രണ്ടുപേർക്ക് കൂടി ചെയ്യാൻ കഴിയുന്നുണ്ട്. രാത്രി അൽപം താമസിച്ചാൽ വിളിക്കാനൊക്കെ എനിക്ക് ഇപ്പോൾ ഒരാളായി. എന്റെ കുടുംബവും സുഹൃത്തുക്കളും ഇപ്പോൾ പാർട്ണറും എന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നവരാണ്. അതിൽ ഞാൻ ബ്ലെസ്ഡ് ആണ്’. ആരതി പൊടി പറഞ്ഞു.

റോബിൻ മെയിൽ ഷോവനിസ്റ്റ് ആണോയെന്ന പേടി തനിക്ക് ആദ്യം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് താൻ കുറച്ചു നാൾ ടൈം സ്പെൻഡ് ചെയ്ത് നോക്കാമെന്ന് തീരുമാനിച്ചതെന്നും ആരതി പറഞ്ഞു. ‘തുടക്കത്തിൽ ഒത്തിരിപ്പേർ എന്നോട് റോബിൻ ടോക്‌സിക്കാണ് എന്നൊക്കെ പറഞ്ഞിരുന്നു. ഇത്രയധികം സ്വപ്‌നങ്ങൾ ഉള്ള നീ ഇങ്ങനെയൊരാളെ നോക്കിയാൽ നിന്റെ എല്ലാ സ്വപ്നങ്ങളും അവിടെ അവസാനിക്കും എന്നൊക്കെ. നേരത്തെ ഞാൻ സ്ലീവ്‌ലെസ് ഒന്നും ഇടാറില്ലായിരുന്നു. ഞാൻ സ്ലീവ്‌ലെസ് ഇട്ടു തുടങ്ങുന്നത് ചേട്ടൻ വന്നതിന് ശേഷമാണ്. എന്നെ കുറച്ചുകൂടെ മേക്കോവർ ചെയ്ത് എടുക്കുകയായിരുന്നു റോബിൻ’. ആരതി അഭിമുഖത്തിൽ വ്യക്തമാക്കി.
Read More: ട്രഡീഷനൽ ഔട്ട്ഫിറ്റിൽ വിക്കിയും നയൻസും, കുഞ്ഞുമുണ്ടുടുത്ത് ഉയിരും ഉലകവും; ചിത്രങ്ങൾ വൈറൽ
കൂടാതെ റോബിന്റെ പങ്കാളിയാകുമ്പോൾ പോസറ്റീവ് പോലെ തന്നെ നെഗറ്റീവും ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്ക് അറ്റാക്ക് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും പലരും എന്റെ പ്രെഫഷനെ വരെ വിമർശിച്ചെന്നും ആരതി പറഞ്ഞു.
ആരതി വന്ന ശേഷം ജീവിതത്തിൽ ഹാപ്പിയായി എന്നാണ് റോബിൻ പറഞ്ഞത്. ആരതി എന്റെ പോസിറ്റീവും നെഗറ്റീവുമെല്ലാം മനസിലാക്കി, അംഗീകരിച്ചുകൊണ്ടാണ് എന്റെ ജീവിതത്തിലെത്തിയതെന്നും. അതിന് ശേഷമാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും റോബിൻ പറഞ്ഞു.
Content Highlights: Robin Radhakrishnan | Arathi Podi | Life | Lifestyle | Manoramaonline