ADVERTISEMENT

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് അപർണയും ജീവയും. സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഇരുവർക്കും പലപ്പോഴും വിമർശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വിമർശനങ്ങളെ പറ്റിയും അതു തങ്ങൾ കാര്യമാക്കാറില്ലെന്നും ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് അപർണയും ജീവയും. 

Read More: ‘നിങ്ങളുടെ കല്യാണത്തിനായാണ് കാത്തിരിക്കുന്നത്, ഭാവി കരുതി വച്ചതും അതുതന്നെ’; രഞ്ജിനിയുടെ ചിത്രങ്ങൾ വൈറൽ

പലരും അനാവശ്യമായ ചോദ്യങ്ങളുമായി എത്താറുണ്ടെന്ന് ഇരുവരും അഭിമുഖത്തിൽ പറഞ്ഞു. ‘അയ്യോ ചേച്ചി, എന്ത് തടിയാ, തടി കുറച്ചു കൂടെ, അയ്യോ മെലിഞ്ഞ പോലെ ഇരിക്കുന്നല്ലോ, എട്ടു വർഷമായി കുട്ടികളായില്ലേ, ഒരു കുഞ്ഞികാൽ.. ഒന്ന് അന്നൗൻസ്മെന്റ് എന്ന് ഇട്ടാൽ പോലും കുഞ്ഞായി എന്നാവും കമന്റ്. പിന്നെ അച്ഛനെയും അമ്മയെയും വിഡിയോയിൽ കൊണ്ടുവരാത്തതെന്താണ്. നിങ്ങളുടെ ഒപ്പം ഇവരെ കാണുന്നില്ലല്ലോ അവരെ കാണുന്നില്ലല്ലോ, അവരായിട്ട് വഴക്കായോ ഇങ്ങനെ ഒരാവശ്യവുമില്ലാത്ത ചോദ്യങ്ങളാണ് വരുന്നത്’.  അപർണ പറഞ്ഞു.

Image Credits: Instagram/iamjeevaa
Image Credits: Instagram/iamjeevaa

നിനക്ക് നിന്റെ ഭാര്യയുടെ വസ്ത്രധാരണം ശ്രദ്ധിച്ചു കൂടെ എന്ന് എന്നോട് പലരും ചോദിക്കാറുണ്ടെന്ന് ജീവയും പറഞ്ഞു.  ‘ഇതിലൊന്നും നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ചോദിക്കുന്നവർ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞിട്ടോ, ലോകം വലുതാകുന്നു എന്ന് പറഞ്ഞിട്ടോ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പലരും ഇടുങ്ങിയ ചിന്താഗതിയിലേക്ക് പോകുന്നു എന്നാണ് തോന്നിയിട്ടുള്ളത്. പണ്ട് ഇത്രയും പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്നു തോന്നുന്നു.

Read More: ഒരു പതിറ്റാണ്ടിലധികം ഒറ്റമുറിയിൽ പ്രണയജീവിതം: റഹ്മാൻ–സജിത ദമ്പതികൾക്ക് പൊന്നോമന പിറന്നു

എട്ടു വർഷമായി കുട്ടികളില്ലേ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. ഞങ്ങൾ കുറച്ചു കഴിഞ്ഞേ അതിനെ കുറിച്ച് ചിന്തിക്കുന്നുള്ളു. അല്ലെങ്കിൽ എന്റെ ഭാര്യ ഇപ്പോൾ കൺസീവ് ചെയ്യാൻ ഞാൻ മനസു കൊണ്ട് തയ്യാറല്ലെന്ന് പറഞ്ഞിട്ടുണ്ടാകും. അതിനെ ഞാൻ ബഹുമാനിക്കുന്നു. അതിന്റെ ഇടയിൽ നിങ്ങൾ പ്ലാൻ ചെയ്യുന്നില്ലേ എന്നുള്ള ചോദ്യങ്ങളുടെയൊന്നും ആവശ്യമില്ല. പിന്നെ ഈ വസ്ത്രധാരണ രീതി. ഇഷ്ടപ്പെടുന്ന വസ്ത്രം ഇടുന്നതിൽ എന്താണെന്നേ ഈ പ്രശ്നം? തായ്‌ലൻഡിലെ ബീച്ചിൽ സാരി ഉടുത്ത് നടക്കാൻ പറ്റുമോ’. ജീവ അഭിമുഖത്തിൽ വ്യക്തമാക്കി. 

Content Highlights: Aparna Thomas | Jeeva Joseph | Life | Lifestyle | Manoramaonline

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com