‘രണ്ടോ മൂന്നോ കുട്ടികളുണ്ടാകുന്നതില്‍ കുഴപ്പമില്ല, എന്നാൽ...’ ജനീലിയ ഗർഭിണിയോ? പ്രതികരണവുമായി റിതേഷ്

genelia1
ജനീലിയയും റിതേഷും, Image Credits: Instagram/viralbhayani
SHARE

ജനീലിയ മൂന്നാമതും ഗർഭിണിയാണെന്ന അഭ്യൂഹം കുറച്ചു ദിവസങ്ങൾക്കു മുമ്പ് പരന്നിരുന്നു. മുംബൈയിലെ ഒരു ഫാഷൻ സ്റ്റോറിന്റെ ഉദ്ഘാടനത്തിനെത്തിയ ജനീലിയയുടെ വയർ അൽപ്പം തള്ളി നിൽക്കുന്ന വിഡിയോ പ്രചരിച്ചതോടെയാണ് താരം ഗർഭിണിയാണെന്ന തരത്തിൽ വാർത്ത പരന്നത്. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായെത്തിയിരിക്കുകയാണ് റിതേഷ് ദേശ്മുഖ്. 

Read More: സ്റ്റൈലിഷ് ലുക്കിൽ ജനീലിയയും റിതേഷും; താരം മൂന്നാമതും ഗർഭിണിയോ?

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റിതേഷ് പ്രതികരണവുമായെത്തിയത്. ജനീലിയ ഗർഭിണിയാണോ എന്നു തുടങ്ങുന്ന പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് മറുപടി നല്‍കിയത്. ‘രണ്ടോ മൂന്നോ അതിലധികമോ കുട്ടികളുണ്ടാകുന്നതിൽ പ്രശ്നമില്ല. എന്നാൽ ഇത് സത്യമല്ല’. റിതേഷ് കുറിച്ചു. 

genelia-deshmukh-post-birthday-wishes-to-son-riaan
ജനീലിയ കുട്ടികൾക്കൊപ്പം, Image Credits: Instagram/geneliad

2012ലാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും രണ്ട് ആൺകുട്ടികളാണുള്ളത്. 2014ലാണ് മൂത്തമകൻ റിയാൻ ജനിച്ചത്. 2016ൽ രണ്ടാമത്തെ മകൻ റഹിലും ജനിച്ചു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS