സ്റ്റൈലിഷ് ലുക്കിൽ ജനീലിയയും റിതേഷും; താരം മൂന്നാമതും ഗർഭിണിയോ?

genelia
ജനീലിയയും റിതേഷും, Image Credits: Instagram/geneliad, viralbhayani
SHARE

റിതേഷ് ദേശ്മുഖും ജെനീലിയയും ബോളിവുഡിലെ ക്യൂട്ട് കപ്പിൾസാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇരുവരുടെയും വിഡിയോ ആണ്. നീല നിറത്തിലുള്ള മിനി ഡ്രസിൽ സിമ്പിൾ ലുക്കിലാണ് ജനീലിയ ഒരുങ്ങിയത്. വെള്ള നിറത്തിലുള്ള ഷർട്ടും പാന്റുമാണ് റിതേഷ് സ്റ്റൈൽ ചെയ്തത്. 

Read More: ‘അച്ഛനും അമ്മയും പോലും ഇതു ചോദിച്ചിട്ടില്ല’; വിവാഹം എപ്പോഴെന്ന് ആരാധകൻ, അതൃപ്തി പ്രകടിപ്പിച്ച് തമന്ന

പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ വൈറലായതോടെ ജനീലിയ വീണ്ടും ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരിക്കുകയാണ്. മുംബൈയിലെ ഫാഷൻ സ്റ്റോർ ലോഞ്ചിനെത്തിയ ഇരുവരുടെയും വിഡിയോയിൽ ജനീലിയയെ റിതേഷ് ഒരുപാട് കെയർ ചെയ്യുന്നുണ്ടെന്നാണ് ആരാധകർ കണ്ടെത്തിയത്. കൂടാതെ ചിത്രങ്ങൾക്ക് പോസ് ചെയ്യുമ്പോൾ ജനീലിയയ്ക്ക് വയർ ഉള്ളതായി മനസ്സിലാകുന്നുണ്ടെന്നും ആരാധകർ പറയുന്നു. ഇതോടെയാണ് താരം മൂന്നാമതും ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ പരന്നത്. 

genelia1
ജനീലിയയും റിതേഷും, Image Credits: Instagram/viralbhayani

എന്നാൽ വാർത്തയോട് ഇതുവരെ ജനീലിയയും റിതേഷും പ്രതികരിച്ചിട്ടില്ല. ഇരുവർക്കും രണ്ട് ആൺകുട്ടികളാണുള്ളത്. 2014ലാണ് മൂത്തമകൻ റിയാൻ ജനിച്ചത്. 2016ൽ രണ്ടാമത്തെ മകൻ റഹിലും ജനിച്ചു. 

Content Highlights: Genelia D'Souza | Riteish Deshmukh | Life | Lifestyle | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS