തെന്നിമന്ത്യയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. അടുത്തിടെയാണ് ബോളിവുഡ് നടൻ വിജയ് വർമയുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നത്. പിന്നാലെ അക്കാര്യം തമന്ന തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹത്തെ പറ്റി ആരാധകന്റെ ചോദ്യത്തിന് തമന്ന നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
ഒരു ഇന്ററാക്ഷൻ പരിപാടിയിലാണ് വിവാഹം എപ്പോഴാണെന്നും തമിഴ് പയ്യൻമാർക്ക് ചാൻസ് ഉണ്ടോ എന്നും ആരാധകൻ തമന്നയോട് ചോദിച്ചത്. ഇതിനു മറുപടിയായി ഇപ്പോഴത്തെ എന്റെ ജീവിതത്തിൽ ഞാൻ ഹാപ്പിയാണെന്നും എന്റെ അച്ഛനോ അമ്മയോ പോലും ഈ ചോദ്യം ചോദിച്ചിട്ടില്ലെന്നും തമന്ന മറുപടി നൽകി. ചോദ്യം കേട്ടതിന് പിന്നാലെ തമന്നയുടെ മുഖത്തെ അതൃപ്തിയും ദൃശ്യങ്ങളിൽ കാണാം.
ലസ്റ്റ് സ്റ്റോറി 2വിന്റെ ലൊക്കേഷനിൽ വച്ചാണ് വിജയ് വർമയുമായി കൂടുതൽ അടുത്തതെന്നും ജീവിതത്തിൽ തന്നെ ഒരുപാട് മനസ്സിലാക്കിയ വ്യക്തിയാണ് വിജയ് എന്നും തമന്ന പറഞ്ഞിരുന്നു.
Content Highlights: Thamannaah | Wedding | Love | Lifestyle | Manoramaonline