കുടുംബത്തോടൊപ്പം യാത്ര ചെയ്യണം, കുട്ടികളെ നോക്കണം, ശമ്പളം 83 ലക്ഷം രൂപ; ജോലിക്കാളെ തിരഞ്ഞ് വിവേക് രാമസ്വാമി
Mail This Article
റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ വിവേക് രാമസ്വാമി കുട്ടികളെ നോക്കാനായി ആളെ തേടുന്നു. ശതകോടീശ്വരനായ വിവേക് കുട്ടികളെ നോക്കാൻ എത്തുന്നയാൾക്ക് 100,000 ഡോളറാണ് ശമ്പളമായി നൽകാൻ തീരുമാനിച്ചത്. അതായത് 83 ലക്ഷം രൂപ.
26 ആഴ്ചത്തേക്കാണ് തന്റെ രണ്ടുകുട്ടികളെ നോക്കാനായി വിവേക് സഹായം ആവശ്യപ്പെടുന്നത്. ജോബ് സെർച്ചിങ് പോർട്ടലിൽ ഇതിന്റെ വിശദാംശങ്ങൾ വിവേക് അപ്‍ലോഡ് ചെയ്തു. 7 ദിവസം ജോലി ചെയ്തതിന് ശേഷം 7 ദിവസം അവധി നൽകും. രണ്ടു ആൺകുട്ടികളാണ് വിവേകിന്. 3 വയസ്സും 1 വയസ്സുമുള്ള മക്കളെ നോക്കാനെത്തുന്നവർക്കായി ചില നിബന്ധനകളും ജോബ് പോർട്ടലിൽ രാമസ്വാമി കുറിച്ചിട്ടുണ്ട്.
കുട്ടികളുടെ കളിസ്ഥലങ്ങൾ കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കണം. കുടുംബം എപ്പോഴും യാത്ര ചെയ്യാറുണ്ട്. അതിനാൽ ജോലിക്കെത്തുന്ന ആൾ അവരോടൊപ്പം ചിലപ്പോൾ യാത്ര ചെയ്യേണ്ടി വരും. ഭക്ഷണം തയാറാക്കുന്നതിലും ചുറ്റുപാട് വൃത്തിയാക്കുന്നതിലും സഹായിക്കണം. കൂടാതെ 21 വയസ്സിന് മുകളില്‍ ഉള്ളവർ മാത്രമേ ജോലിക്ക് അപേക്ഷിക്കാവു എന്നും പോർട്ടലിൽ കൊടുത്ത വിശദാംശങ്ങളിൽ രേഖപ്പെടുത്തി.
Read More: ‘ഇതാ നമ്മുടെ പഴയ മഹി’, കൂൾ ലുക്കില്‍ ക്യാപ്റ്റൻ കൂൾ; ധോണിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ
38 വയസ്സുള്ള വിവേക് രാമസ്വാമി അപൂർവയെയാണ് വിവാഹം ചെയ്തത്. 750 മില്യൺ ഡോളറാണ് വിവേക് രാമസ്വാമിയുടെ ആസ്തി.
Content Highlights: Vivek Ramaswamy is looking for Nanny