ADVERTISEMENT

പുതുമയാർന്ന ഫാഷനിലൂടെ വ്യത്യസ്തത കൊണ്ടുവരുന്ന പാരിസ് ഫാഷൻ വീക്കിൽ ഇത്തവണ താരമായത് ടെയ്‍ലൻ ബിഗ്സ് എന്ന 10 വയസ്സുകാരിയാണ്. പ്രായം ചെറുതെങ്കിലും ഫാഷൻ സ്റ്റേറ്റ്മെന്റിലും സ്റ്റൈലിലുമെല്ലാം പലരെയും ഞെട്ടിക്കും ഈ കുഞ്ഞു താരം. 

taylan-biggs1
ടെയ്‍ലൻ ബിഗ്സ്, Image Credits: Instagram/taylenbiggs

Read More: ‘ഇതാ നമ്മുടെ പഴയ മഹി’, കൂൾ ലുക്കില്‍ ക്യാപ്റ്റൻ കൂൾ; ധോണിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

taylan-biggs3
ടെയ്‍ലൻ ബിഗ്സ്, Image Credits: Instagram/taylenbiggs

പാരിസ് ഫാഷൻ വീക്കിലെ ബാൽമെയ്‌ൻ ഷോയിലെ ടെയ്‍ലറുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വെള്ള ജാക്കറ്റും പാന്റും സ്റ്റൈൽ ചെയ്താണ് കൊച്ചുമിടുക്കി എത്തിയത്. കറുത്ത ബൂട്ടുകളും ബാഗും വിന്റേജ് ഫ്രെയിംസ് ഷേഡുകളും അവളെ സ്റ്റൈലിഷാക്കി. പച്ച നിറത്തിലുള്ള മുടിക്കും ആരാധകർ ഏറെയുണ്ടായിരുന്നു. 

taylan-biggs2
ടെയ്‍ലൻ ബിഗ്സ്, Image Credits: Instagram/taylenbiggs

പാരിസ് ഫാഷൻ വീക്കിലെ താരമായ കൊച്ചുമിടുക്കി ആദ്യമായല്ല ഫാഷൻ ലോകത്തെ വിസ്മയിപ്പിക്കുന്നത്. 18 മാസം പ്രായമായപ്പോഴാണ് ആദ്യമായി ടെയ്‍ലൻ മോഡലിങ്ങിലെത്തുന്നത്. ഫാഷനെ ഏറെ സ്നേഹിക്കുന്ന അമ്മ ടെയ്‍ലന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ പരസ്യ കമ്പനികൾ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് ഫാഷൻ ലോകത്തേക്ക് ടെയ്‍ലന്‍ എത്തിയത്. സമൂഹ മാധ്യമങ്ങളിൽ 1.5 മില്യൺ ഫോളോവേഴ്സാണ് ടെയ്‍ലനുള്ളത്. അമേരിക്കയിലെ മിയാമിയിലാണ് താമസം. 

taylan-biggs5
ടെയ്‍ലൻ ബിഗ്സ്, Image Credits: Instagram/taylenbiggs

ഫാഷനെ ഏറെ ഇഷ്ടപ്പെടുന്ന ടെയ്‍ലന് പുതിയ സ്ഥലങ്ങൾ കാണാനും ആളുകളെ കാണാനും അവരെ ഇന്റർവ്യൂ ചെയ്യാനുമൊക്കെ ഏറെ ഇഷ്ടമാണ്. 

taylan-biggs6
ടെയ്‍ലൻ ബിഗ്സ്, Image Credits: Instagram/taylenbiggs

ഇതിനോടകം 15 ഫാഷൻ ഷോകളിൽ പങ്കെടുത്തു. അച്ഛനാണ് ടെയ്‍ലന് എപ്പോഴും കൂട്ട്. മകളോടൊപ്പം എപ്പോഴുമുണ്ടാകാനായി അദ്ദേഹം ജോലി രാജിവക്കുകയായിരുന്നു. 

taylan-biggs4
ടെയ്‍ലൻ ബിഗ്സ്, Image Credits: Instagram/taylenbiggs

Content Highlights: 10 year old Taylan Biggs shocks fashion world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com