ADVERTISEMENT

പ്രണയിക്കുന്നവർ ആവശ്യപ്പെട്ടാൽ എന്തും ചെയ്യുന്ന ആളുകളെ പറ്റി കേട്ടിട്ടില്ലേ? ചിലപ്പോൾ അതവർക്ക് തന്നെ വലിയ വിനയാകുമെന്ന് അറിഞ്ഞാലും സ്നേഹത്തിന് മുന്നിൽ പലതിനോടും കണ്ണടയ്ക്കുന്നവരും നിരവധിയാണ്. അത്തരത്തിൽ സ്വന്തം കാമുകന് വേണ്ടി കാമുകി ചെയ്ത പ്രവർത്തി അവളുടെ ജീവിതത്തിന് തന്നെ വലിയ വിനയായി തീർന്നിരിക്കുകയാണ് അങ്ങ് ചൈനയിൽ. 

ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള മോഡൽ തന്റെ കാമുകന്റെ സന്തോഷത്തിനായി 35 കിലോ ഭാരമാണ് കൂട്ടിയത്. എന്നാൽ കാമുകി വാക്ക് പാലിച്ചതോടെ കാമുകൻ അവളെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. സെങ് എന്ന മോഡൽ സമൂഹ മാധ്യമത്തിലൂടെയാണ് തന്റെ ദുരവസ്ഥ നാട്ടുകാരുമായി പങ്കുവച്ചത്. 

മോഡലിങ്ങ് ഏജൻസിയുടെ ആവശ്യപ്രകാരം 50 കിലോ ഭാരമാണ് യുവതി നിലനിർത്തിയിരുന്നത്. മോഡലായി ജോലി ചെയ്യുന്ന കാലത്താണ് സെങ് യുവാവിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ തടിച്ചിരിക്കുന്ന പെൺകുട്ടികളെയാണ് തനിക്ക് ഇഷ്ടം എന്ന് കാമുകൻ ഒരിക്കൽ അവളോട് പറഞ്ഞു. തടിച്ചിരുന്നെങ്കിൽ തന്നെ വിവാഹം ചെയ്യാമെന്നും കാമുകൻ വാഗ്ദാനം നൽകി. പിന്നാലെയാണ് യുവതി തടികൂട്ടാനായുള്ള ശ്രമം തുടങ്ങിയത്. 

ഒരൊറ്റ മാസം കൊണ്ട് 35 കിലോ ഭാരമാണ് കൂട്ടിയത്. എന്നാൽ ഭാരം കൂട്ടിയത് യുവതിയുടെ ജോലിയെ ബാധിച്ചു. മോഡലായ യുവതിക്ക് ജോലി നഷ്ടമായി. കൂടാതെ പെട്ടെന്ന് ഭാരം കൂടിയതുകൊണ്ട് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും യുവതിയെ തേടിയെത്തി. പക്ഷേ, തടി കൂട്ടിയത് ആർക്കു വേണ്ടിയാണോ അദ്ദേഹവും ഉപേക്ഷിച്ചു എന്ന സങ്കടവും യുവതിസമൂഹ മാധ്യമത്തിൽ പങ്കുവച്ചു. 

കാമുകനുമായുള്ള ചാറ്റും യുവതി സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. അതിൽ തടിച്ചിരിക്കുന്ന സ്ത്രീകളെയാണ് തനിക്ക് ഇഷ്ടമെന്ന് കാമുകൻ പറയുന്നുണ്ട്. എന്നാൽ തടി കൂടിയ ശേഷം തീരെ സ്ഥിരതയില്ല എന്നു പറഞ്ഞാണ് കാമുകൻ യുവതിയെ ഉപേക്ഷിക്കുന്നത്. പിരിയുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും വാഗ്ദാനങ്ങൾ നൽകി പറ്റിക്കരുതെന്നും യുവതി പറയുന്നുണ്ട്. 

യുവതിയുടെ കഥയോട് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ അവളുടെ ദുരവസ്ഥയിൽ സഹതാപം പ്രകടിപ്പിച്ചു. എന്നാൽ മറ്റുചിലർ പെട്ടെന്ന് ശരീരഭാരം കൂട്ടുന്നതിന്റെ പ്രത്യാഘാതങ്ങളെ പറ്റിയും ഒരിക്കലും മറ്റൊരാൾക്കു വേണ്ടി ഇങ്ങനെ ചെയ്യെരുതെന്നും കുറിച്ചു. 

English Summary:

China model gains 35kg in a month to impress boyfriend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com