ADVERTISEMENT

വ്യത്യസ്തമായ ഫാഷൻ സെൻസ് കൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് ഉർഫി ജാവേദ്. പലപ്പോഴും ആ പരീക്ഷണം അതിരുകടക്കാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങുകയാണ് ഉർഫി ജാവേദ്. കഴിഞ്ഞ ദിവസമാണ് ഹാലോവൻ കോസ്റ്റ്യൂമിലുള്ള ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഭൂൽ ഭുലയ്യ’ എന്ന ചിത്രത്തിൽ രാജ്പാൽ യാദവ് അഭിനയിച്ച ഛോട്ടാ പണ്ഡിറ്റിന്റെ വേഷമാണ് ഉർഫി റീക്രിയേറ്റ് ചെയ്തത്. 

ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഉർഫിക്കെതിരെ വധഭീഷണി വരെയുണ്ടായി. നിഖിൽ ഗോസ്വാമി എന്ന അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഉർഫി തന്നെ സന്ദേശം പങ്കുവച്ചു. ‘നീ അപ്‍ലോഡ് ചെയ്ത വിഡിയോ ഡിലീറ്റ് ചെയ്തേക്ക്, അല്ലെങ്കിൽ നിന്നെ കൊന്നുകളയാൻ അധിക സമയം വേണ്ടിവരില്ല’ എന്നാണ് സന്ദേശം. കൂടാതെ ഹിന്ദു മത വികാരം വ്രണപ്പെടുത്തിയെന്നും ഉർഫിക്ക് ഭീഷണി ലഭിച്ചു. 

urfi-photo1
ഉർഫി ജാവേദ്, Image Credits: Instagram/urf7i

‘ഇയാൾ എന്നെ ഞെട്ടിക്കുന്നു. ഒരു സിനിമയിലെ കഥാപാത്രത്തെ റീക്രിയേറ്റ് ചെയ്തതിന് എനിക്ക് വധഭീഷണി ലഭിച്ചിരിക്കുകയാണ്’. സന്ദേശങ്ങളുടെ സ്ക്രീൻഷോർട്ട് പങ്കുവച്ചു കൊണ്ട് ഉർഫി കുറിച്ചു.

നിരവധി പേരാണ് ഉർഫിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്. എന്തിനാണ് ഉർഫിയെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്, അവളെ കാണാൻ എന്തൊരു ഫണ്ണിയാണ് എന്നാണ് ചിലർ പറയുന്നത്. എന്നാൽ നിങ്ങൾ എന്തു ധരിക്കുന്നു എന്ന് ഞങ്ങൾക്കറിയണ്ട, പക്ഷേ, ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കണമെന്നും കമന്റുകളുണ്ട്.

English Summary:

Urfi Javed gets death threat for recreating Chhote Pandit's look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com