‘വണ്ടർ വുമൺ’ വീണ്ടും അമ്മയായി, നാലാമതും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ഗാൾ ഗഡറ്റ്
Mail This Article
‘വണ്ടർ വുമണായെത്തി’ ആരാധകരെ ത്രസിപ്പിച്ച ഹോളീവുഡ് നടി ഗാൾ ഗഡറ്റ് വീണ്ടും അമ്മയായി. നാലാമത്തെ കുഞ്ഞിന് ജന്മം നൽകി എന്ന കാര്യം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സന്തോഷവാർത്ത പങ്കുവച്ചത്. പെൺകുട്ടിയാണ് ജനിച്ചത്.
പ്രസവം അത്ര എളുപ്പമായരുന്നില്ലെന്നും നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവന്നെന്നും ചിത്രത്തിനൊപ്പം നടി കുറിച്ചു. ഓറി എന്നാണ് കുഞ്ഞിന്റെ പേര്. ഹീബ്രു ഭാഷയിൽ വെളിച്ചം എന്നാണ് ഇതിന്റെ അർഥം. പെൺകുട്ടികളുടെ വീട്ടിലേക്ക് നിനക്കും സ്വാഗതമെന്നും ഡാഡി വളരെ കൂൾ ആണെന്നും നടി കുറിച്ചു.
2008ലാണ് ജറോൺ വർസാനോയെ ഗാൾ വിവാഹം ചെയ്തത്. 2011-ൽ അൽമ, 2017-ൽ മായ, 2021-ൽ ഡാനിയേല എന്നീ പെൺകുട്ടികൾ പിറന്നു.
പ്രസവിക്കുന്നത് ഇഷ്ടമാണെന്നും പ്രസവസമയത്തെ വേദന നിയന്ത്രിക്കാൻ എപ്പിഡ്യൂറലുകള്‍ സ്വീകരിക്കുന്നതിനെ പറ്റിയും താരം നേരത്തെ നൽകിയൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നെറ്റ്ഫ്ലിക്സിന്റെ സ്പൈ ആക്ഷൻ ത്രില്ലർ ഹാർട്ട് ഓഫ് സ്റ്റോണിലാണ് നടി അവസാനമായി അഭിനയിച്ചത്. 2025-ൽ റിലീസ് ചെയ്യാനിരിക്കുന്ന ഡിസ്‌നിയുടെ സ്‌നോ വൈറ്റിലെ ഈവിൾ ക്വീൻ എന്ന കഥാപാത്രത്തിനായുള്ള തയാറെടുപ്പിലാണിപ്പോൾ.