ADVERTISEMENT

കുലസ്ത്രീ എന്നു കേട്ടിട്ടില്ലേ? അതിനേക്കാൾ കുറച്ചുകൂടി പുരാതനമായ വേർഷനാണ് 'ട്രഡ്‌വൈഫ്സ്' അഥവാ 'ട്രഡിഷണൽ വൈഫ്സ്'. ലോകവ്യാപകമായി പുതിയ ട്രെൻഡ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പണ്ട് അമേരിക്കയിലും യൂറോപ്പിലുമൊക്കെ 1950 കളിൽ ഉണ്ടായിരുന്ന സ്ത്രീകളെ പോലെ വസ്ത്രം ധരിക്കുക, അവരെപ്പോലെ ജോലികൾ ചെയ്യുക, വീട്ടിലിരിക്കുക, കുട്ടികളെ നോക്കുക, വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്യുക, ഭർത്താവ് കൊണ്ടുവരുന്ന വരുമാനത്തിനനുസരിച്ച് ജീവിച്ചുകാണിക്കുക. അതൊക്കെ ചെയ്തുകൊണ്ടിരുന്ന 'ട്രഡിഷണൽ വൈഫ്സ്' ആകാനാണ് ഇന്നു ഞങ്ങളുടെ തീരുമാനം. തിരക്കുള്ള ജോലി, ബിസിനസ്, സോഷ്യൽ ലൈഫ്‍ എന്നിവയിൽനിന്നും മാറി നിൽക്കട്ടെ സ്ത്രീകൾ. അങ്ങനെയാണ് ഫാമിലി സദൃഢമായി തുടരുകയുള്ളു എന്നൊക്കെ വിചാരിക്കുന്ന ഒരുകൂട്ടം സ്ത്രീകൾ മുന്നോട്ടുവയ്ക്കുന്ന ആശയമാണ് ഇത്.  2022 ലാണ് ഈ മൂവ്മെന്റ് ശക്തി പ്രാപിക്കാൻ തുടങ്ങിയത്. അതിന്റെ ബൂം പിരീഡിലാണ് ഇപ്പോൾ എന്നാണ് സോഷ്യോ അനലിസ്റ്റുകള്‍ പറയുന്നത്. 

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ജീവിതത്തിലും സമൂഹത്തിലും ചെറിയ മാറ്റമൊക്കെ വന്നുതുടങ്ങിയത്. ഏതു ജൻഡറിൽ പെട്ട ആളുകളാണെങ്കിലും മനുഷ്യന്മാരെല്ലാം ഏകദേശം ഒരേ തരത്തിൽപ്പെട്ട ജോലികൾ ചെയ്ത്, ഒരേപോലെ സാമൂഹിക സുരക്ഷിതത്വത്തിലേക്ക് എത്താനുള്ള ശ്രമമുണ്ടായി. അതിന്റെ ഭാഗമായി കാലം മാറി, പുതിയ ആളുകൾ വന്നു, പുതിയ ചിന്തകള്‍ വന്നു. പക്ഷേ ബുദ്ധിമുട്ടി പുരോഗമനത്തിലേക്കു തള്ളി എത്തിച്ചുകഴിഞ്ഞപ്പോള്‍, ഇനി ഇവിടെ നിർത്തിക്കോളൂ നമുക്കു തിരിച്ചു നടക്കാം എന്നു പറയുന്നതുപോലെയാണ് ഈ ട്രഡിഷണൽ വൈഫ്സ് മൂവ്മെന്റ്. എല്ലാ മനുഷ്യന്മാരെയും ഒരേ വിതാനത്തിൽ പരിഗണിക്കണമെന്ന് പറഞ്ഞ ഫെമിനിസത്തെ പാടെ തള്ളി കളയുകയാണ് ഇത്.

അവർ പറയുന്നത്, ഫെമിനിസം നാടാകെ കുട്ടിച്ചോറാക്കി എന്നാണ്. 1,54,000 മെന്‍ഷൻസാണ് ചുരുങ്ങിയ സമയത്തിൽ പ്ലാറ്റ്ഫോം എക്സിൽ ഉണ്ടായത്. 

ഇതുപോലെ 19–ാം നൂറ്റാണ്ടിലും 20–ാം നൂറ്റാണ്ടിലും ആന്റിഫെമിനിസ്റ്റ് മൂവ്മെന്റുകൾ ഉണ്ടായി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വോട്ടിങ്ങ് റൈറ്റിനും വേണ്ടി സമരം ചെയ്യുന്നതു സമയംകൊല്ലിയാണ് എന്ന അഭിപ്രായമുണ്ടായി. ഇതിന് എതിരു പറയുന്ന ഫെമിനിസ്റ്റുകളെ അവർ ശത്രുപക്ഷത്തു നിർത്തുകയും ചെയ്തു. പഴയ കാലം പോലെയല്ല, പുതിയ ട്രഡീഷണൽ വൈഫുകൾക്ക് കൃത്യമായ സോഷ്യൽ മീഡിയ സ്ട്രാറ്റജീസ് വരെയുണ്ട്. പിന്തിരിപ്പൻ ആശയങ്ങളുടെ കൂടാരമാണ് ട്രഡീഷണൽ വൈവ്സ് എന്ന ആശയം. LGBTQIA+ ജെണ്ടര്‍ റോളുകളെ പാടെ തള്ളി കളയുകയാണ് ട്രഡിഷണൽ വൈഫ്സ് മൂവ്മെന്റ്. ഈ കൂട്ടത്തിലുള്ള ചിലർ പറയുന്നത്, അവരുടെ കുട്ടികളെ പുറത്തുവിട്ടു പഠിപ്പിക്കില്ല എന്നാണ്. ഹോം സ്കൂളിങ്ങാണ് നല്ലതെന്ന്. അതായത് പുറത്ത് സ്കൂളിലൊക്കെ പോയി പഠിച്ചിട്ട് കുട്ടികളൊക്കെ പ്രോഗ്രസ്സീവായി പോയാലോ. സെക്സ് എജ്യൂക്കേഷനും, പ്രോഗ്രസ്സീവ് ഐഡിയാസിനെ പറ്റിയൊക്കെ അവർക്ക് ധാരണ വന്നാൽ വഷളായി പോകും. അതുകൊണ്ട് അമ്മമാർക്കു പറഞ്ഞുകൊടുക്കാൻ പറ്റുന്ന കാര്യങ്ങളേ കുട്ടികൾ അറിയാൻ പാടുള്ളുവത്രേ. #Homemaker #TraditionalWives, #TradWives, #Mother, #wifey തുടങ്ങിയ ഹാഷ്ടാഗുകളുടെ കാലമാണിത് എന്ന് അവർ വിശ്വസിക്കുന്നു.

ഹ്യൂമനിസ്റ്റുകളും ഫെമിനിസ്റ്റുകളും പല കാലങ്ങളായി ചെയ്തതും പറഞ്ഞതും എല്ലാം എല്ലാ മനുഷ്യരും ഏകദേശം ഒരേ വിതാനത്തിൽ പരിഗണിക്കപ്പെടുന്ന സുന്ദര സുരഭില ലോകത്തിനു വേണ്ടിയല്ലേ. 

കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?' 

English Summary:

Ayinu Podcast on Traditional wives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com