ADVERTISEMENT

വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതു മുതൽ പല സെലിബ്രറ്റികളും ക്യാമറകളുടെ കണ്ണിലാണ്. പൊതു ഇടങ്ങളിൽ മാത്രമല്ല, സ്വകാര്യ ചടങ്ങുകളിൽ പോലും പാപ്പരാസികളെ കൊണ്ട് പലപ്പോഴും നടീ നടൻമാർക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ സെലിബ്രറ്റികൾ സ്ത്രീകളാണ് അസ്വസ്ഥത കൂടും. പലപ്പോഴും ശരീരത്തിന്റെ പല ഭാഗങ്ങൾ സൂം ചെയ്ത് ഫോട്ടോയും വിഡിയോയുമെല്ലാം എടുക്കാറുണ്ട്. ഇത്തരത്തിലുള്ള പാപ്പരാസികളെ വിമർശിക്കുകയാണ് നടി നോറ ഫത്തേഹി. ബോൾഡ് നിലപാടുകൾ കൊണ്ടും ഫാഷൻ സെൻസു കൊണ്ടും എപ്പോഴും കയ്യടി നേടാറുള്ള നോറ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായം വ്യക്തമാക്കിയത്. തന്റെ നിതംബം സൂം ചെയ്ത് വിഡിയോ എടുക്കുന്നതിനെ പറ്റി പറഞ്ഞു കൊണ്ടാണ് നോറ പാപ്പരാസികളെ വിമർശിച്ചത്

‘ഇതുപോലെയുള്ള നിതംബം അവർ മുമ്പൊരിക്കലും കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കും ഇങ്ങനെ സൂം ചെയ്യുന്നത്. എന്നോട് മാത്രമല്ല, പല സ്ത്രീ അഭിനേതാക്കളോടും മാധ്യമങ്ങൾ ഇങ്ങനെ ചെയ്യുന്നുണ്ട്. എന്നാൽ ചിലപ്പോൾ അവരുടെയെല്ലാം നിതംബം ആയിരിക്കില്ല, മറ്റു പല ശരീരഭാഗങ്ങളുമായിരിക്കും സൂം ചെയ്യുക. ചിലപ്പോൾ എനിക്ക് തന്നെ തോന്നിയിട്ടുണ്ട് സൂം ചെയ്യാൻ മാത്രം ഒന്നുമില്ലല്ലോ എന്ന്’. നോറ പറഞ്ഞു. 

nora-fatehi
നോറ ഫത്തേഹി, Image Credits: Instagram/norafatehi

ഫോട്ടോകൾ എടുക്കുമ്പോൾ പലപ്പോഴും സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ സൂം ചെയ്യുന്ന ഫോട്ടോഗ്രാഫർമാരുടെ ഉദ്ദേശം തെറ്റാണെന്നും നോറ പറഞ്ഞു. ‘ശരീരം ഭാഗം സൂം ചെയ്യുമ്പോഴുള്ള അവരുടെ ഉദ്ദേശം ചിലപ്പോൾ വേറെയായിരിക്കും. എനിക്കൊരിക്കലും ഓരോ ആളുകളെയും പിടിച്ചു നിർത്തി അവർ ചെയ്യുന്നതിനെ പറ്റി പറഞ്ഞ് കൊടുക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ എന്റെ ഇഷ്ടത്തിന് സഞ്ചരിക്കുന്നു. എന്റെ ശരീരത്തിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്’. 

nora-fatehi-in-golden-embellished-costume
നോറ ഫത്തേഹി, Image Credits: Instagram/norafatehi

ശരീരത്തിലെ വിവിധ ഭാഗങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്താണ് നോറ ഭംഗിയാക്കിയതെന്ന് നേരത്തേ നടിക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. താരം ഡാൻസ് ചെയ്യുന്ന പഴയൊരു വിഡിയോ വൈറലായതിനു പിന്നാലെയാണ് ശരീരത്തിലെ മാറ്റങ്ങളെ പറ്റി പലരും ശ്രദ്ധിച്ചത്. പ്ലാസ്റ്റിക്ക് സർജറിയാണ് ഈ മാറ്റത്തിന് കാരണമെന്ന വിമർശനത്തോടും നടി പ്രതികരിച്ചു. ‘നിർഭാഗ്യവശാൽ ഇതെല്ലാമാണ് സമൂഹ മാധ്യമങ്ങളിൽ ട്രെന്‍ഡാകുന്നത്. ഒരു നല്ല ശരീരം കൊണ്ട് ഞാൻ അനുഗ്രഹീതയാണ്. അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു. ഞാനൊരിക്കലും എന്റെ ശരീരത്തെ കുറിച്ച് ചിന്തിച്ച് ലജ്ജിച്ചിട്ടില്ല’. 

നോറ ഫത്തേഹി (Photo: Instagram, @norafatehi)
നോറ ഫത്തേഹി (Photo: Instagram, @norafatehi)

ബോളിവുഡിലെ പല നടിമാരും നേരത്തേയും ഇത്തരത്തിലുള്ള പാപ്പരാസികള്‍ക്കെതിരെ സംസാരിച്ചിട്ടുണ്ട്. പിൻതിരിഞ്ഞുള്ള ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടതിനെ മൃണാൾ താക്കൂർ നേരത്തെ പ്രതികരിച്ചിട്ടുണ്ട്. കൂടാതെ തന്റെ പിൻഭാഗത്തെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ പാലക് തിവാരി ശാസിക്കുകയും ചെയ്തിരുന്നു. 

Image Credits : Instagram
Image Credits : Instagram
English Summary:

Nora Fatehi Boldly Criticizes Media's Fixation on Female Celebrities' Bodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com