പാർലമെന്റിൽ മോദി എത്തിയത് 'സ്പെഷൽ' നീല ജാക്കറ്റിൽ, സൂക്ഷിച്ച് നോക്കിയാലെ അറിയൂ!

modi-blue-jacket
Image Credits: Twitter/ @urmommyfan_
SHARE

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിനായി പാർലമെന്റിലെത്തിയ മോദി ധരിച്ച വസ്ത്രത്തിനൊരു പ്രത്യേകതയുണ്ട്. പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച വസ്ത്രം ധരിച്ചാണ് മോദി എത്തിയത്. പുനരുപയോഗിക്കാൻ കഴിയുന്ന പിഇടി കുപ്പികളുപയോഗിച്ചാണ് മോദിയുടെ സ്പെഷൽ ജാക്കറ്റ് നിർമിച്ചത്. നീലനിറത്തിലുള്ള മോദി ജാക്കറ്റ് കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ സമ്മാനമായി നൽകിയത്. കമ്പനിയുടെ എനർജി വീക്കിനോടനുബന്ധിച്ച് ബെംഗളൂരുവിൽ വച്ച് നടന്ന പരിപാടിയിലാണ് വസ്ത്രം സമ്മാനിച്ചത്.

സുസ്ഥിര വികസനത്തിനും കാർബൺ ഉപയോഗത്തിന് കുറവുവരുത്തുന്നതിനും വേണ്ടി സ്ഥാപനത്തിലെ ജീവനക്കാരുടെ വസ്ത്രം പിഇടി പ്ലാസ്റ്റിക് ഉപോഗിച്ച് നിർമിക്കുകയാണ് കമ്പനി. ഏകദേശം 10 കോടിയോളം കുപ്പികൾ വസ്ത്ര നിർമാണങ്ങള്‍ക്കായി ഉപയോഗിച്ചു. 

കാർബൺ ഉപയോഗം കുറയ്ക്കാനായി സമീപകാലത്ത് കേന്ദ്രസർക്കാർ ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ ആരംഭിച്ചിരുന്നു. ഏകദേശം 19,700 കോടി രൂപ ഇതിനായി മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് മോദി പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടു നിർമിച്ചുപയോഗിച്ച വസ്ത്രങ്ങൾ ധരിച്ച് പാർലമെന്റിലെത്തുന്നതെന്നും ശ്രദ്ധേയമാണ്. 

Content Summary: Narendra Modi wear special blue jacket in Parliament

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS