ADVERTISEMENT

കോസ്മെറ്റിക്സ് രംഗത്തെ ഭീമന്മാരായ മേയ്ബലീന്റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാൻ. മുംബൈയിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.  

Read More: ഇങ്ങനെയൊക്കെ ടൈപ്പ് ചെയ്യാനാകുമോ?, ഫാർമസി ജീവനക്കാരന്റെ സ്പീഡ് അപാരം തന്നെ, വൈറലായി വിഡിയോ

വളരെയധികം സന്തോഷവും ആകാംക്ഷയുമുണ്ടെന്ന് പ്രതികരിച്ച സുഹാന, ഈ പദവി ആദരവ് ലഭിച്ചതു പോലെ കണക്കാക്കുന്നുവെന്നും പറഞ്ഞു. ചുവപ്പ് കോ-ഓഡ് സെറ്റ് ആയിരുന്നു താരപുത്രിയുടെ വേഷം. ബാഡ്മിന്റൺ ചാംപ്യൻ പി.വി സിന്ധു. സൂപ്പർ മോഡൽ എക്ഷ, ഗായിക അനന്യ ബിർല എന്നിവരാണ് മറ്റു ബ്രാൻഡ് അംബാസഡർമാർ. 

മാതാപിതാക്കളായ ഗൗരി ഖാനും ഷാറുഖ് ഖാനും സുഹാനയെ അഭിനന്ദിച്ചു. ഇവന്റിൽ നിന്നുള്ള സുഹാനയുടെ വിഡിയോ ഷാറുഖ് ഖാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നല്ല വസ്ത്രം ധരിച്ച് നന്നായി സംസാരിച്ച മകളെ അഭിനന്ദിച്ചായിരുന്നു അദ്ദേഹം വിഡിയോ പങ്കുവച്ചത്. 

ന്യൂയോർക്കിൽ അഭിനയ പരിശീലനം പൂർത്തിയാക്കിയ സുഹാന ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സോയ അക്തറാണ് സംവിധായകൻ. ഷാറുഖ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സുഹാനയുടെ സിനിമാ അരങ്ങേറ്റത്തിന് കാത്തിരിക്കുന്നത്.

Content Summary: Suhana Khan as brand ambassador of Maybelline cosmetics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com