വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷും വില്ലനാണ്, ടോയ്‍ലറ്റ് സീറ്റിലുള്ളതിനേക്കാൾ ബാക്ടീരിയകളെന്ന് പുതിയ പഠനം

makeup-brush
Representative image. Photo Credit: Anthony Lee/istockphoto.com
SHARE

പല തരത്തിലുള്ള സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ച് മുഖം മിനുക്കുന്നവരാണ് നമ്മളിൽ പലരും. മേക്കപ്പിനായി ബ്രഷ് കയ്യിൽ കരുതിയല്ലേ പറ്റു. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന മേക്കപ്പ് ബ്രഷുകളെല്ലാം ഓകെ ആണോ എന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഇനി അതിനെപറ്റിയും ചിന്തിക്കണം. വൃത്തിയില്ലാത്ത, കഴുകാത്ത മേക്കപ്പ് ബ്രഷിൽ ഒരു ടോയ്‍ലെറ്റ് സീറ്റിലുള്ളതിനേക്കാൾ ബാക്ടീരിയ ഉണ്ടാകുമെന്നാണ് പുതിയ പഠനം. കോസ്മെറ്റിക് ടൂൾ ബ്രാന്റായ സ്പെക്ട്രം കളക്ഷൻസിന്റെ പഠനത്തിലാണ് പഴകിയതും വൃത്തിയാക്കാത്തതുമായ ബ്രഷിന്റെ അവസ്ഥയെപറ്റി പറയുന്നത്. 

Read More: മഞ്ജു വാര്യർ 'ഫാൻ ഗേൾ', ഇൻസ്പിരേഷൻ മാധുരി ദീക്ഷിത്; സ്റ്റൈലിഷ് ആണ് ഈ 'ഭഗവതി'

രണ്ടാഴ്ച മുമ്പാണ് പരീക്ഷണം നടത്തിയത്. വൃ‍ത്തിയാക്കിയ മേക്കപ്പ് ബ്രഷും വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. രണ്ടാഴ്ചത്തെ പരീക്ഷണത്തിന് ശേഷം ബ്രഷിൽ നിന്ന് കിട്ടിയ ബാക്ടീരിയകളും ടോയ്‍ലറ്റ് സീറ്റിൽ നിന്നുള്ള ബാക്ടീരിയകളും താരതമ്യം ചെയ്തു. വൃത്തിയാക്കാത്ത ബ്രഷിൽ നിന്ന് ടോയ്‍ലറ്റ് സീറ്റിൽ നിന്ന് കിട്ടിയതിനേക്കാൾ ബാക്ടീരിയകളാണ് കണ്ടെത്തിയത്. വൃത്തിയാക്കാത്ത ബ്രഷ് ഏതു സുരക്ഷിത സ്ഥാനത്ത് വെച്ചാലും സ്ഥിതി ഇതുതന്നെയാണെന്നും പഠനത്തിൽ പറയുന്നു.

Read More: മരുമകൾക്ക് നിത അംബാനിയുടെ എക്സ്പെൻസീവ് വിവാഹ സമ്മാനം; ചിലവ് 450 കോടി രൂപ

സർവേയിൽ പങ്കെടുത്തവരിൽ 40 ശതമാനം പേർ മാത്രമാണ് രണ്ടാഴ്ചയിലൊരിക്കലെങ്കിലും ബ്രഷ് വൃത്തിയാക്കുന്നത്. 20 ശതമാനം പേർ മൂന്ന് മാസത്തിൽ ഒരിക്കൽ മാത്രമാണ് ബ്രഷ് വൃത്തിയാക്കുന്നത്. 

Content Summary: Makeup brushes dirtier than toilet seats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS