പ്രവേശന ഫീസ് 41 ലക്ഷത്തിന് മുകളിൽ, മെറ്റ്ഗാല ഫാഷൻ വേദിയിൽ പങ്കാളിത്തം കുറയുമെന്ന് റിപ്പോർട്ടുകൾ

met-gala
ന്യൂയോർക്കിലെ ആർട്ട് മ്യൂസിയം
SHARE

ഫാഷൻ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് മെറ്റ് ഗാല. വിവിധ ഫാഷൻ പ്രദർശിപ്പിക്കാനുള്ള മെറ്റ്ഗാല 2023 തൊഴിലാളി ദിനത്തിലാണ് നടക്കുന്നത്. ലോകത്തെമ്പാടുമുള്ള ഫാഷൻ നിറയുന്ന വേദി ഇത്തവണ അനിശ്ചിതത്വത്തിലാണ്. എൻട്രി ഫീസ് കുത്തനെ കൂട്ടിയതോടെ മെറ്റ്ഗാലയിലെ പങ്കാളിത്തം നന്നേ കുറയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Read More: ഒരു സ്വപ്നം പോലെ; അതിമനോഹരം പൂജയുടെ ഫെതർ ഗൗൺ

ഇത്തവണ ടിക്കറ്റ് നിരക്ക് 50,000 ഡോളറാണ് (ഏകദേശം 41,12,975 രൂപ ). കഴിഞ്ഞ തവണ 30,000 ഡോളർ (24,67,785 രൂപ) ആയിരുന്നതാണ് ഒറ്റയടിക്ക് 20,000 ഡോളർ കൂട്ടിയത്. ഈ വില വർധന വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. വില വർധന വന്നതോടെ പങ്കാളിത്തം കുറയുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 

priyanka-chopra-metgala
പ്രിയങ്ക ചോപ്ര മെറ്റ്ഗാലയിൽ

പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, ഇഷ അംബാനി എന്നിവർ റെഡ് കാർപെറ്റിൽ തിളങ്ങിയ 2017ലെ മെറ്റ്ഗാലയിലൂടെയാണ് ഇന്ത്യക്കാർ ഈ ഫാഷൻ ഷോയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. അന്നു മുതൽ ഷോയിലെ ഇന്ത്യൻ പ്രാതിനിധ്യം ശ്രദ്ധേയമാണ്. ആലിയ ഭട്ടിന്റെ അരങ്ങേറ്റമാണ് ഇത്തവണത്തെ മെറ്റ്ഗാലയിലെ ഇന്ത്യൻ ഫാഷൻ പ്രതീക്ഷ. 

deepika-met-gala
ദീപിക പദുകോൺ മെറ്റ്ഗാലയിൽ

എല്ലാ വർഷവും നടക്കുന്ന ചാരിറ്റബിൾ ഫാഷൻ ഷോയാണ് മെറ്റ് ഗാല. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് ആർട്ടിൽ പുതുതായി ആരംഭിച്ച കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫണ്ട് സ്വരൂപിക്കുന്നതിനായി 1948ലാണ് മെറ്റ് ഗാല ആരംഭിച്ചത്. 50 ഡോളറായിരുന്നു ആദ്യ മെറ്റ്ഗാലയുടെ പ്രവേശന ഫീസ്. 2022 ൽ മെറ്റ് ഗാല ഏകദേശം 17.4 മില്യൺ ഡോളർ സമ്പാദിച്ചതായി റിപ്പോർട്ടുണ്ട്.

Content Summary: Met Gala 2023 ticket price increases to Rs 41 lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS