നടിയായും നിർമാതാവായും വ്യവസായിയുമായെല്ലാം കഴിവ് തെളിയിച്ച ആലിയ ഭട്ട് ഇനി ലോകത്തെ തന്നെ ഏറ്റവും മികച്ച ആഢംബര ബ്രാൻഡിന്റെ അംബാസിഡർ. ഇറ്റാലിയൻ ആഢംബര ബ്രാൻഡായ ഗുച്ചിയുമായി ആലിയ ഭട്ട് കരാർ ഒപ്പിട്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറാകുന്നത്.
ദക്ഷിണ കൊറിയയിലെ സോളിൽ നടക്കാനിരിക്കുന്ന ഗുച്ചി ക്രൂയിസ് 2024 റൺവേ ഷോയിൽ ബ്രാൻഡിന്റെ അംബാസഡറായി ആദ്യമായി ആലിയ റാംപിലെത്തും. ഗുച്ചിയിലെ ഗ്ലോബൽ അംബാസഡർമാരായ ഡക്കോട്ട ജോൺസൺ, കെപോപ്പ് ഗ്രൂപ്പായ ന്യൂ ജീൻസിലെ ഹാനി, ഹാരി സ്റ്റൈൽസ് എന്നിവരോടൊപ്പമാണ് ആലിയ സോളിലെത്തുന്നത്.
മെറ്റ്ഗാലയിലെ ആദ്യ വരവിന് പിന്നാലെയാണ് താരത്തെ തേടി ഇത്രയും വലിയൊരു പദവിയെത്തുന്നത്. ആഗോള ആഢംബര ബ്രാൻഡിന്റെ പ്രതിനിധിയാകുന്നതോടെ ഇന്ത്യയിലെ ഫാഷൻ ലോകത്തിന്റെ ശ്രദ്ധയും ഇനി ആലിയയിലേക്ക് നീളും.
Content Summary: Alia Bhatt named Gucci's first Indian Global Ambassador