‘അതെ ബാഗ് കാലിയായിരുന്നു’, ട്രോളുകൾക്ക് മറുപടിയുമായി ആലിയ ഭട്ട്

alia-bhatt-gave-a-befitting-reply-to-the-trollers-after-they-called-her-out-for-carrying-an-empty-bag
Image Credits: Instagram/aliaabhatt
SHARE

കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ സോളിൽ ഗുച്ചി ക്രൂയിസ് ഷോയ്ക്കെത്തിയ ആലിയ ഭട്ടിന്റെ ബാഗിനെ പറ്റി സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. കാലിയായ ബാഗാണ് ആലിയ സ്റ്റൈൽ ചെയ്തതെന്നും, ഒന്നുമില്ലെങ്കിൽ പിന്നെ ബാഗ് എന്തിനാണ് ചുമക്കുന്നത് എന്നെല്ലാമായിരുന്നു സോഷ്യൽ മീഡിയയിലെ ട്രോളുകൾ. എന്നാലിപ്പോൾ ട്രോളുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

‘അതെ ബാഗ് കാലിയായിരുന്നു’ എന്നാണ് ആലിയ ട്രോളുകൾക്ക് മറുപടി നൽകിയത്. ഒപ്പം ചടങ്ങിൽ നിന്നുള്ള ഫോട്ടോകളും ആലിയ പങ്കുവെച്ചു. പൂർണമായും ബാഗ് കാണാൻ കഴിയുന്ന തരിത്തിലുള്ള ചിത്രങ്ങളും ആലിയ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഗുച്ചിയുടെ ജാക്കി 1961 ട്രാൻസ്പരന്റ് ബാഗാണ് ആലിയ സ്റ്റൈൽ ചെയ്തത്. കറുപ്പ് ബോഡികോൺ ഗൗണിൽ അതി സുന്ദരിയായാണ് ഗുച്ചിയുടെ അംബാസിഡർമാരിൽ ഒരാളായ ആലിയ സോളിൽ എത്തിയത്. 

Read More: ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറായി ആലിയ ഭട്ട്, ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തി

Content Summary: Alia Bhatt gave a befitting reply to the trollers after they called her out for carrying an empty bag

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS