ഹീൽസ് ഒഴിവാക്കി ക്യാഷ്വൽ ചെരുപ്പണിഞ്ഞ് ജെനിഫർ ലോറൻസ്; വൈറലായി ചിത്രങ്ങൾ

jennifer-lawrence-wears-flip-flops-at-cannes
കാൻ ചലച്ചിത്രമേളയിൽ ചെരുപ്പിട്ട് ജെന്നിഫർ ലോറൻസ് എത്തിയപ്പോൾ. ചിത്രം: REUTERS/Eric Gaillard
SHARE

ഓസ്കാർ അവാർഡ് ജേതാവ് ജെന്നിഫർ ലോറൻസിന്റെ കാൻ ചലച്ചിത്രമേളയിലെ ലുക്ക് ഏവരെയും അമ്പരപ്പിച്ചു. ആദ്യ കാഴ്ചയിൽ മനോഹരമായ ചുവപ്പ് ഗൗൺ ധരിച്ച ജെന്നിഫർ കയ്യടിനേടിയെങ്കിലും, വൈറലായത് താരത്തിന്റെ ചെരുപ്പുകളാണ്. ക്യാഷ്വൽ ചെരുപ്പ് ധരിച്ചെത്തിയ ജെന്നിഫറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

jennifer-lawrence-wears-flip-flops-at-cannes1

Read More: തത്തയെ പോലെ മനോഹരിയായി ഉർവശി റൗട്ടേല, കാൻ ചലച്ചിത്ര മേളയിലെ ചിത്രങ്ങൾ വൈറൽ

കറുത്ത ഫ്ലിപ്പ് ഫ്ലോപ്പിലാണ് ജെനിഫർ റെഡ്കാർപെറ്റിലെത്തിയത്. ചുവന്ന ഫുൾ ലെങ്ത് ഗൗണിന് ഡയമണ്ട് നെക്ലേസാണ് ആക്സസറൈസ് ചെയ്തത്. 

jennifer-lawrence-wears-flip-flops-at-cannes3

ക്യാഷ്വൽ വെയറിലുള്ള ജെന്നിഫറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. താരത്തിന്റെ സെലക്ഷനെ അഭിനന്ദിച്ച് നിരവധി പേരെത്തി. കൂൾ ലുക്കെന്നും മനോഹരമായിട്ടുണ്ടെന്നും ആരാധകര്‍ കുറിച്ചു. ഒരു വേദിയിലെ ഗ്ലാമറും മര്യാദയും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ വീട്ടിൽ തന്നെയിരിക്കണമെന്നുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു. 

jennifer-lawrence-wears-flip-flops-at-cannes2

സ്ത്രീകൾ ഹീൽസ് ധരിക്കണമെന്ന ചട്ടത്തിൽ പ്രതിഷേധിച്ച് നേരത്തെ ഫ്രെഞ്ച് റെഡ് കാർപെറ്റിലെ പടികൾ കയറുന്നതിന് തൊട്ടു മുൻപ് ചെരുപ്പൂരി ക്രിസ്റ്റൻ സ്റ്റുവർട്ട് പ്രതിഷേധിച്ചിരുന്നു. സാധാരണഗതിയിൽ ഹീൽസ് ധരിച്ചാണ് താരങ്ങൾ റെഡ് കാർപെറ്റിലെത്താറുള്ളത്. 

Content Summary: Jennifer Lawrence wears flip-flops at Cannes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA