ADVERTISEMENT

മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരമാണ് ശോഭന. അഭിനയ രംഗത്ത് നിന്ന് ബ്രേക്ക് എടുത്ത ശോഭന നൃത്ത രംഗത്ത് ഇപ്പോഴും സജീവമാണ്. സമൂഹ മാധ്യമം വഴി ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുള്ള ശോഭനയുടെ ഒരു പഴയ വിഡിയോ വീണ്ടും വൈറലാകുന്നു. ഫാഷനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തത്.

Read More: ‘അച്ഛനെന്ന നിലയിൽ കണ്ണ് നിറഞ്ഞത് അന്നാണ്, ചിലപ്പോ സ്ട്രിക്റ്റായല്ലേ പറ്റൂ’; മക്കളുടെ വിശേഷങ്ങൾ പങ്കുവച്ച് ഗിന്നസ് പക്രു

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘മിടുക്കി’ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ ശോഭന പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. ‘ഫാഷനെന്നു പറയുന്നത് സൗന്ദര്യം മാത്രമല്ല, നമ്മുടെ സ്വഭാവം കൂടിയാണ്. നമ്മളെല്ലാവരും ഫാഷൻ മാസികകൾ നോക്കും, ബ്ലൗസിന്റെ ഡിസൈൻ നോക്കും, പക്ഷേ, എന്നെ സംബന്ധിച്ച് നമ്മൾ എന്തിലാണ് കംഫർട്ടബിൾ അതാണ് ഫാഷൻ. ഈ സാരി നല്ലതാണ്. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന ചെരുപ്പിന്റെ വില 250 രൂപയാണ്. ആ ഫാഷനിലാണ് ഞാൻ കംഫർട്ടബിൾ’. ശോഭന പറഞ്ഞു. 

ശോഭനയുടെ സിംപ്ലിസിറ്റിയെ പ്രശംസിച്ച് നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com