ADVERTISEMENT

ടാറ്റൂവും പിയേഴ്സിങ്ങുകളും ഇപ്പോഴും ‘നോർമൽ’ ആകാത്ത നമ്മുടെ നാട്ടിൽ ചെറുപ്പം മുതലേ ടാറ്റൂ എന്ന ആർട്ടിനെ സ്നേഹിക്കുന്ന പെൺകുട്ടി. ഇപ്പോഴിതാ കേരളത്തിലെ ഏറ്റവും വലിയ ബാക്ക് ടാറ്റൂ ചെയ്ത ആദ്യത്തെ പെൺകുട്ടി എന്ന ടാഗും സ്വന്തമാക്കിയിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പതിനേഴായിരത്തോളം ഫോളോവേഴ്സ് ഉള്ള ഐലിൻ മരിയ എന്ന കോട്ടയംകാരിക്ക് 9 പിയോഴ്സിങ്ങും 4 ടാറ്റൂവുമാണ് ഉള്ളത്.  

Read More: ‘ഹൈറ്റില്ലെന്ന് പറഞ്ഞ് അവസരം നിഷേധിച്ചു; എന്തു ധരിക്കണമെന്നത് എന്റെ ഇഷ്ടമാണ്’; വിശേഷങ്ങളുമായി മീനാക്ഷി

chat-with-aeileen-alexandra-show-stopper4
ഐലിന്റെ മെർമെയ്ഡ് ബാക്ക് ടാറ്റു, Image Credits: Instagram/aeileen.alexandra

വെള്ളം പേടിയുള്ള മെർമെയ്ഡ്
ഏറെക്കുറേ ഫാന്റസി ലോകത്ത് ജീവിക്കുന്ന, എന്നാൽ റിയലിസ്റ്റിക്ക് ആയിട്ടുള്ള ആളാണ് ഐലിൻ. തനിക്കേറ്റവും ഇഷ്ടമുള്ള ഡിസ്നി പ്രിൻസസ് ലിറ്റിൽ മെർമെയ്ഡിനെ തന്നെയാണ് ബാക്ക് പീസ് ടാറ്റൂ ചെയ്യാൻ തീരുമാനിക്കുമ്പോൾ ഐലിൻ തിരഞ്ഞെടുത്തത്. മെർമെയ്ഡ് എന്ന മിത്ത് ഐലിൻ വിശ്വസിക്കുന്നില്ലെങ്കിലും മെർമെയ്ഡ് എന്ന കോൺസപ്റ്റ് പ്രതിനിധീകരിക്കുന്ന കാര്യങ്ങള്‍ ഐലിന് ഇഷ്ടമാണ്. സെക്ഷ്വലി അട്രാക്ടീവായ, വെള്ളത്തിൽ വന്യമായ സ്വാതന്ത്ര്യമുള്ള മെർമെയ്ഡിനെ ഇഷ്ടപ്പെടാനും തന്റെ ശരീരത്തിന്റെ ഭാഗമാക്കാനും ഐലിന് മറ്റൊരു കാരണം കൂടിയുണ്ട്; വെള്ളം പേടിയാണ് എന്നത്. ആ ഒരു പേടിയെ അതിജീവിക്കാൻ കൂടിയാണ് ഈ മെർമെയ്ഡ് ടാറ്റൂ. പേടിയുള്ള എന്തിനെയോ ഓവർക്കം ചെയ്ത ഫീൽ ആണ് എനിക്ക്. 

chat-with-aeileen-alexandra-show-stopper2
ഐലിൻ മരിയ, Image Credits: Instagram/aeileen.alexandra

ടാറ്റൂ ചെയ്യാൻ 4 ദിവസം
‘ആദ്യത്തെ ദിവസം ടാറ്റൂ ചെയ്ത് തുടങ്ങിയപ്പോൾ എല്ലാം ഓക്കെ ആയിരുന്നു. പക്ഷേ രണ്ടാമത്തെ ദിവസം എനിക്ക് പിരിയഡ്സ് ആയി. അതോടെ ആകെ കയ്യീന്ന് പോയി. ആ സമയത്ത് എനിക്ക് ഒന്നും ചെയ്യാൻ പറ്റാറില്ല. വൊമിറ്റിങ്, മൂഡ് സ്വിങ്സ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. കുറച്ചു നേരം ടാറ്റൂ ചെയ്യും, പോയി വൊമിറ്റ് ചെയ്യും, തിരിച്ചുവരും. ഇങ്ങനെയാണ് അത് കംപ്ലീറ്റ് ചെയ്തത്. ടാറ്റൂവിന്റെ വേദനയും ഈ വേദനയുമൊക്കെയായി ഒരുപാട് കഷ്ടപ്പെട്ടെങ്കിലും ചെയ്ത് തീർന്നപ്പോൾ ഭയങ്കര സാറ്റിസ്ഫാക്ഷനായിരുന്നു. നേരത്തെ പറഞ്ഞ പോലെ എന്തൊക്കെയോ ഓവർക്കം ചെയ്ത ഫീൽ ആയിരുന്നു. 

9 പിയേഴ്സിങ്, 4 ടാറ്റൂ
‘ടാറ്റൂ ചെയ്തത് റിഗ്രറ്റ് ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഒരു സമയത്ത് പ്രധാനപ്പെട്ടതായി നമുക്ക് തോന്നിയിരുന്ന കാര്യം കുറച്ചു കഴിയുമ്പോൾ നമുക്ക് അത്ര പ്രാധാന്യമില്ലാത്തതായി തോന്നാം. പക്ഷേ ആ പ്രായത്തിൽ നമ്മളുടെ ചിന്തയും വിചാരങ്ങളും ഇങ്ങനെയായിരുന്നു, ഇപ്പോള്‍ നമ്മൾ ഒരുപാട് മാറി എന്നതിന്റെ ഓർമ അല്ലേ ഓരോ ടാറ്റൂവും. എനിക്കിപ്പോൾ 9 പിയേഴ്സിങ്ങും 4 ടാറ്റൂവും ഉണ്ട്. ഞാൻ ആദ്യത്തെ ടാറ്റൂ ചെയ്യുന്നത് കോളേജ് ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ്. ഒരു ബൈബിൾ വാക്യം. പിന്നീട് ഞാൻ അവിശ്വാസി ആയപ്പോൾ എനിക്ക് ഇത് ചെയ്യേണ്ടിയിരുന്നില്ല എന്നു തോന്നി. പിന്നെ വിചാരിച്ചു, ഇതെല്ലാം ഞാൻ എന്തായിരുന്നു എന്നതിന്റെ ഓർമകൾ ആണല്ലോ. അത് റിഗ്രറ്റ് ചെയ്യേണ്ട കാര്യമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com