സിഗററ്റ് കുറ്റി ഇങ്ങനെയും ഉപയോഗിക്കാമോ? പുത്തൻ പരീക്ഷണവുമായി ഉർഫി, കയ്യടിച്ച് ആരാധകർ
Mail This Article
×
ബോൾഡ് ഫാഷൻ സെൻസ് കൊണ്ടും വ്യത്യസ്തമായ വസ്ത്രധാരണ ശൈലി കൊണ്ടും ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ഉർഫി ജാവേദ്. താരത്തിന്റെ പുത്തൻ ട്രെന്റിന് കയ്യടി ഉയരുകയാണ്. വസ്ത്രം നിർമിക്കാനായി ഉർഫി തിരഞ്ഞെടുത്ത രീതിയാണ് പ്രശംസ പിടിച്ചു പറ്റിയത്.
ഒഴിവാക്കിയ സിഗററ്റ് കുറ്റികൾ ഉപയോഗിച്ചാണ് ഉർഫി ഇത്തവണ വസ്ത്രം ഡിസൈൻ ചെയ്തത്. സിഗററ്റ് കുറ്റിയുടെ താഴത്തെ ഭാഗത്തുള്ള ഗോള്‍ഡൻ നിറത്തിലുള്ള കവറാണ് വസ്ത്രത്തിനായി ഉപയോഗിച്ചത്. റോഡിൽ നിന്നാണ് ഈ കുറ്റികൾ ഉർഫി ശേഖരിച്ചത്.
സ്ലീവ്‍ലെസ് വസ്ത്രമാണ് ഡിസൈൻ ചെയ്തത്. ഒരു ഹാങ്ങിങ്ങ് കമ്മലും നെക്ലേസും പെയർ ചെയ്തു. ബണ്‍ ഹെയർസ്റ്റൈൽ ഫോളോ ചെയ്തു.
പാഴ്‍വസ്തു ഉപയോഗിച്ച് വസ്ത്രം ഡിസൈന്‍ ചെയ്തതിന് ഉർഫിയെ പലരും അഭിനന്ദിക്കുന്നുണ്ട്. നിരവധി പേരാണ് ഉർഫിയുടെ പുതിയ ഫാഷനെ പിന്തുണയ്ക്കുന്നത്.
English Summary:
Urfi Javed Creates Stunning Dress from Cigarette Butts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.