ADVERTISEMENT

മനോഹരമായ ഡിസൈനർ വസ്ത്രങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരവുമായി ഡിസൈനർ സരിത ജയസൂര്യയുടെ വസ്ത്ര മേളയ്ക്ക് തുടക്കം. കോട്ടയം സീസർ പാലസിൽ ആരംഭിച്ച മേള നടൻ ജയസൂര്യയും സരിതയും മറ്റു കുടുബാംഗങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും പുരുഷൻമാർക്കുമായുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. 

സാരികളാണ് മേളയുടെ മുഖ്യ ആകർഷണം. റെഡി ടു വെയർ ബ്ലൗസ്, കുർത്ത, സൽവാർ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. പുരുഷൻമാർക്കായുള്ള വ്യത്യസ്ത ഡിസൈനിലുള്ള ജുബ്ബകളും കോട്ടയത്തെ മേളയുടെ പ്രത്യേകതയാണ്. ഷർട്ടുകളുടെയും ജുബ്ബകളുടെയും ശേഖരം ആരെയും ആകർഷിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്. കോട്ടൻ, ഓർഗൻസ, ലിനൻ, ടസർ, സെമിസിൽക്ക്, ചന്ദേരി സിൽക്ക്സ്, മഹേശ്വരി സില്‍ക്ക്സ് തുടങ്ങിയ മെറ്റീരിയലുകളിലെ നീണ്ട നിരയാണ് മേളയിലുള്ളത്.  വസ്ത്രങ്ങൾ ഓഫറുകളോടു കൂടിയാണ് വിൽപന നടത്തുന്നത്. 

saritha-fashion
സരിതയും ജയസൂര്യയും

വസ്ത്രങ്ങളോടൊപ്പം തന്നെ ആഭരണങ്ങൾ, ബാഗുകൾ തുടങ്ങിയവയുടെ കളക്ഷനും മേളയുടെ പ്രത്യേകതയാണ്. സരിതയുടെ സഹോദരി ശരണ്യയുടെ‘ആർട്ട്സി സോൾ’ എന്ന ലേബലിലെ ആക്സസറീസാണ് മേളയിലുള്ളത്. 

‘വിപുലമായ ക്രിസ്മസ് കളക്ഷനാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളുമുണ്ട്. വലിയ ജനപിന്തുണയാണ് കോട്ടയത്ത് നിന്ന് ലഭിക്കുന്നത്. കൂടുതൽ പേർ മേളയിലെത്തും എന്നാണ് പ്രതീക്ഷ’. സരിത ജയസൂര്യ പറഞ്ഞു. 

ഡിസംബർ 9,10 ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. സരിതയുടെ ഭർത്താവും നടനുമായ ജയസൂര്യയും രണ്ടു ദിവസവും മേളയിലുണ്ടാകും. 

English Summary:

Saritha Jayasurya's Wide Range of Dresses at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com