‘ഇതെല്ലാം ദേഹത്ത് കുത്താതിരുന്നാൽ രക്ഷപ്പെട്ടു’; സേഫ്റ്റി പിൻ ജീൻസുമായി സാമന്ത, കലക്കിയെന്ന് ആരാധകർ

Mail This Article
ഫാഷൻ സെൻസും വ്യത്യസ്തമായ വസ്ത്രധാരണ രീതി കൊണ്ടും നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സാമന്ത. താരത്തിന്റെ പുത്തൻ ലുക്കും ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയാണ്. ബിക്കിനി സ്റ്റൈലിലുള്ള ഡെനിം ടോപ്പും പാന്റുമണിഞ്ഞ സാമന്തയുടെ ചിത്രങ്ങൾ വൈറലാണ്.

ഹാർട്ട് ഷേപ്പിലുള്ള ടോപ്പാണ് സാമന്ത തിരഞ്ഞെടുത്തത്. സ്ലീവ്‍ലെസ് വസ്ത്രത്തിന് സൈഡ് കട്ടാണ് നൽകിയത്. ഡെനിം ജീൻസാണ് പെയർ ചെയ്തത്. പാന്റിലെ ഡിസൈനാണ് ആകർഷണീയം. നിറയെ സേഫ്റ്റി പിന്നുകൾ കൊണ്ട് കൂട്ടിച്ചേർത്ത ഡിസൈനാണ് നൽകിയത്.
രണ്ട് ലെയറുകളോടു കൂടിയ സിൽവർ ചെയിനാണ് സാമന്ത തിരഞ്ഞെടുത്തത്. ചെറിയ സ്റ്റഡ് കമ്മലും ആക്സസറൈസ് ചെയ്തു. സിൽവർ ഐ ഷാഡോയും പിങ്ക് ഗ്ലോസി ലിപ്സ്റ്റിക്കും സ്റ്റൈലിഷ് ലുക്ക് നൽകി.

വളരെ മനോഹരിയെന്നാണ് പലരും ചിത്രത്തിന് താഴെ കുറിക്കുന്നത്. എന്നാൽ നിറയെ പിന്നുകള്‍ വച്ചുള്ള ഡിസൈൻ ട്രോളുകളും സ്വന്തമാക്കുന്നുണ്ട്. ഇത്രയേറെ പിന്ന് എങ്ങനെ കുത്തിവച്ചു, ഇത് ശരീരത്തിൽ കുത്തിപ്പോകില്ല, ഫാഷന് വേണ്ടി ശരീരം വേദനിപ്പിക്കണോ, പെട്ടെന്ന് വസ്ത്രം കീറിയാൽ ഈ പിന്നുകൾ മതിയാകുമല്ലോ എന്നെല്ലാം പലരും വസ്ത്രത്തെ ട്രോളുന്നുണ്ട്.