ADVERTISEMENT

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ കുറച്ച് കാലങ്ങളായി പല തരത്തിലുള്ള ആരോപണങ്ങളാണുയരുന്നത്. ജിം ട്രെയിനറായ യുവതി നൽകിയ പീഡന പരാതിയാണ് ആദ്യം ഷിയാസിനെതിരെ ഉയർന്നത്. കേസുമായി മുന്നോട്ട് പോകുമ്പോഴും താൻ നിരപരാധിയാണെന്ന് പറഞ്ഞ് ഷിയാസ് എത്തിയിരുന്നു. പിന്നാലെയാണ് സജിന–ഫിറോസ് ദമ്പതികളുടെ വിവാഹമോചനത്തിന് കാരണവും ഷിയാസാണെന്ന ആരോപണം എത്തിയത്. ഇപ്പോഴിതാ തനിക്കെതിരെ വന്ന ആരോപണങ്ങളിൽ യാതൊരു വിധ കഴമ്പുമില്ലെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ഷിയാസ് കരീം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷിയാസ് കാര്യങ്ങൾ തുറന്നുപറഞ്ഞത്. 

‘സജിന ഫിറോസ് വിഷയത്തിൽ ഞാൻ വില്ലനാണെന്നാണ് പറയുന്നത്. സിനിമയില്‍ വില്ലനാകാം. പക്ഷെ ജീവിതത്തില്‍ എങ്ങനെയാണ് വില്ലനാകാന്‍ പറ്റുക? സജ്‌നയെ ഞാന്‍ രണ്ട് തവണയാണ് ജീവിതത്തില്‍ കണ്ടിട്ടുള്ളത്. ഒരു ഷോയില്‍ വച്ചും പിന്നീടൊരിക്കല്‍ കോഴിക്കോട് വച്ചും. രണ്ടും ഇവന്റുകളായിരുന്നു. ഫിറോസിനെ ഒരു തവണയാണ് കണ്ടിട്ടുള്ളത്. അല്ലാതെ കണ്ടിട്ടില്ല. അതല്ലാതെ അവരെ എനിക്ക് വ്യക്തിപരമായി അറിയില്ല. അവരുടെ വീട്ടിലും ജീവിതത്തിലും നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. യൂട്യൂബില്‍ ചില വിഡിയോകള്‍ കണ്ടു ഷിയാസാണോ വില്ലന്‍ എന്ന് ചോദിച്ചുള്ളത്. 

ഷിയാസ് കരീം, Image Credits: Instagram/shiyaskareem
ഷിയാസ് കരീം, Image Credits: Instagram/shiyaskareem

സജ്‌നയുടെ അഭിമുഖം കാണുന്ന സമയത്താണ് അവര്‍ വിവാഹ മോചിതരാവുകയാണെന്ന് പോലും ഞാന്‍ അറിയുന്നത്. ഫിറോസും സജ്‌നയും തമ്മില്‍ കോണ്ടാക്ട് ഉണ്ടെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അതു തന്നെയാണ് അവര്‍ അഭിമുഖത്തിലും പറഞ്ഞത്. അവര്‍ അങ്ങനെയാണ് ജീവിതത്തില്‍ പോകുന്നത്. പിന്നെ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്‌നം? വാര്‍ത്ത എഴുതുന്നവര്‍ക്കെന്താണ്, അവര്‍ അവരുടെ ജീവിതവുമായി മുന്നോട്ട് പോകട്ടെ. എന്റെ ഫോട്ടോ വച്ചാല്‍ മാത്രമേ വ്യൂസ് കിട്ടുള്ളൂ എന്നാണോ? ഷിയാസ് ആണോ വില്ലന്‍ എന്നൊക്കെ തബ്‌നെയില്‍ കാണാം. ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടല്ല പത്ത് രൂപയുണ്ടാക്കുന്നത്. അന്തസായി പണിയെടുത്ത് കാശുണ്ടാക്കണം. ആ കാശിന് ഒരു വിലയുണ്ടാകും. അല്ലാതെ ഒരാള്‍ പത്ത് പതിമൂന്ന് വര്‍ഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കരിയറും പേരും കുടുംബവുമൊക്കെ നശിപ്പിച്ചു കൊണ്ടാകരുത്’– ഷിയാസ് പറഞ്ഞു. 

കൂടാതെ പെൺകുട്ടിയുടെ പീഡന പരാതിക്ക് ശേഷം ഒപ്പം നിൽക്കുമെന്ന് കരുതിയ പലരും കൂടെ നിന്നില്ലെന്നും പലരും ഞാൻ ഏറെ സ്നേഹിക്കുന്ന ഉമ്മ കരഞ്ഞത് വിഷമിപ്പിച്ചെന്നും ഷിയാസ് പറഞ്ഞു. ‘സത്യം തെളിയിക്കാനോ എന്നെ വെളുപ്പിക്കാനോ എനിക്ക് താൽപര്യമില്ല. കൂടെ നിൽക്കുമെന്ന് കരുതിയ പല സുഹൃത്തുക്കളും അന്ന് ഒപ്പം നിന്നില്ല. തെറ്റ് ചെയ്താലല്ലേ റിക്കവര്‍ ആകേണ്ടതുള്ളൂ. എനിക്ക് വിഷമമുണ്ടായില്ല. പക്ഷേ, എന്റെ ഉമ്മ കരഞ്ഞപ്പോള്‍ എനിക്ക് വിഷമമുണ്ടായി. അപ്പോള്‍ ഞാനും ഭയങ്കരമായിട്ട് കരഞ്ഞു. ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് ഉമ്മയെയാണ്. ഞാന്‍ വീടിന് വേണ്ടി ജീവിക്കുന്ന ആളാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കുന്നതും ഉമ്മയുമായിട്ടാണ്. 

ഷിയാസ് കരീം. ചിത്രം: Facebbok/Shiyas Kareem
ഷിയാസ് കരീം. ചിത്രം: Facebbok/Shiyas Kareem

അതിനൊക്കെ ദൈവം ചോദിച്ചോളും. ഒരു അമ്മയുടെ കണ്ണീര് വീണിട്ടുണ്ടെങ്കിൽ അതിന് കിട്ടിയിരിക്കും. ഉമ്മയുടെ കാലിന്റെ അടിയിലാണ് സ്വര്‍ഗം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ആ ഉമ്മ കരയുന്ന സാഹചര്യം ഉണ്ടാക്കുന്നവർക്ക് ദൈവം ഭയങ്കര ശിക്ഷ കൊടുക്കും. ദൈവത്തിന്റെ കോടതിയില്‍ അതിന് വലിയ ശിക്ഷയാണ്. പിന്നില്‍ നിന്നവര്‍ക്കെല്ലാം ദൈവം കൊടുത്തിരിക്കും’. ഷിയാസ് അഭിമുഖത്തിൽ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com