ADVERTISEMENT

ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള ഹണി റോസിന്റെ പുത്തൻ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ആട്ടം’ സിനിമയുടെ പ്രിവ്യൂ ഷോ കാണാൻ തീയറ്ററിലെത്തിയ ഹണിറോസിന്റെ ലുക്കാണ് ആരാധകരെ ത്രസിപ്പിച്ചത്. പുത്തൻ മേക്കോവറിലാണ് താരം എത്തിയത്. 

കറുപ്പ് നിറത്തിലുള്ള ഗൗണാണ് ധരിച്ചത്. ഡീപ്പ് വി നെക്കിലുള്ള ഗൗണിൽ നിറയെ ഗ്ലിറ്ററിങ് സ്വീക്വൻസ് വർക്കുകൾ നൽകിയിട്ടുണ്ട്. വസ്ത്രമല്ല, താരത്തിന്റെ ഹെയർസ്റ്റൈലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. സ്ട്രയ്റ്റ് ചെയ്ത മുടിയിലല്ല ഇത്തവണ ഹണിറോസ് എത്തിയത്. ചുരുണ്ട മുടിയാണ് ഇത്തവണത്തെ ഹൈലൈറ്റ്. പോണിടെയ്ൽ കെട്ടിയ മുടി കളർ ചെയ്തിട്ടുമുണ്ട്. 

വ്യത്യസ്തമായ ഹെയർ സ്റ്റൈലിന് അഭിനന്ദനവും വിമർശനവും ലഭിക്കുന്നുണ്ട്. പലരും പഴയ ലുക്കായിരുന്നു നല്ലതെന്ന് അഭിപ്രായപ്പെടുന്നുണ്ട്. പുത്തൻ വിഡിയോയ്ക്ക് താഴെ ട്രോളുകളും നിറയുന്നുണ്ട്. ചതിക്കാത്ത ചന്തുവിലെ സലീം കുമാറിനെ പോലുണ്ട്, ഡാൻസ് മാസ്റ്റർ വിക്രം സ്പോട്ടഡ് തുടങ്ങി നിരവധി ട്രോളുകളുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com