ADVERTISEMENT

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ റിമ കല്ലിങ്കലിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. പച്ചനിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് റിമ എത്തിയത്.  

പ്ലെയിൻ പച്ച,  മഞ്ഞയും പച്ചയും ചേർന്ന ചെക്ക് എന്നീ മെറ്റീരിയലുകളാണ് വസ്ത്രത്തിനായി തിരഞ്ഞെടുത്തത്.  ബാക്ക് ലെസ് വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്. സിൽവർ ആക്സസറീസാണ് പെയർ ചെയ്തത്. ഹെവി ഹൈഡ് ചെയിനാണ് ഹൈലൈറ്റ്. 

rima1
റിമ കല്ലിങ്കൽ, Image Credits: Instagram/ rimakallingal

പുത്തൻ ഫോട്ടോഷൂട്ടില്‍ താരത്തിന്റെ കയ്യിലെ ടാറ്റു മുഴുവനായും കാണാം. ‘കാത്തിരിപ്പ്’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. യവനസുന്ദരി, എന്തൊരു ഭംഗി, എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com