ADVERTISEMENT

അടുത്ത 3 ആഴ്ച ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ സൗന്ദര്യമേറും. 71-ാം മിസ് വേൾഡ് സൗന്ദര്യമത്സരത്തിനായി 120 രാജ്യങ്ങളിലെ സുന്ദരിമാർ ഇന്ത്യയിലെത്തി. ഡൽഹിയിലും മുംബൈയിലുമായി നടക്കുന്ന ഈ സൗന്ദര്യമാമാങ്കത്തിന്റെ ഓപ്പണിങ് സെറിമണി ഇന്നു ഡൽഹിയിലെ അശോക ഹോട്ടലിൽ നടക്കും. 

മിസ് ഇന്ത്യ 2022 സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മത്സരാർഥികൾ മിസ് വേൾഡ് സിഇഒ ജൂലിയ മോർലിക്കൊപ്പം ഇന്നലെ രാജ്ഘട്ട് സന്ദർശിച്ച് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചു. 28 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യം മിസ് വേൾഡ് മത്സരത്തിന് വേദി ഒരുക്കുന്നത്. മുംബൈ ജിയോ വേൾഡ് സെന്ററിൽ മാർച്ച് ഒൻപതിനാണ് ഫിനാലെ. സ്വന്തം മണ്ണിൽ ഇന്ത്യ ലോക കിരീടം നേടുമോ? കാത്തിരുന്നു കാണാം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com